CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 50 Seconds Ago
Breaking Now

ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതി ഇടുന്നു ; ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്.

ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതി ഇടുന്നെന്ന് ഇന്ത്യയ്ക്ക്  മുന്നറിയിപ്പ് നല്‍കി പാക്കിസ്ഥാന്‍. രഹസ്യാന്വേഷണ വിവരം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ്  റിപ്പോര്‍ട്ട്.  അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയത്. 

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്റെ വിവരം കൈമാറിയത്. അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരിയില്‍ തീവ്രവാദികള്‍ ചാവേര്‍ ബോംബ് ആക്രമണം നടത്തിയിരുന്നു. 49 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.