CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 17 Seconds Ago
Breaking Now

സംവിധായികയാകാനൊരുങ്ങി പാര്‍വതി ; ചിത്രത്തിലെ നടന്‍ ആരെന്നോ ?

നടി പാര്‍വ്വതി തിരുവോത്ത് സംവിധായകയാകുന്നു. സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സംവിധായകയാകാന്‍ പോകുകയാണെന്ന വിവരം പാര്‍വ്വതി വെളിപ്പെടുത്തിയത്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നും പാര്‍വ്വതി പറഞ്ഞു.

താനും നടി റിമാ കല്ലിങ്കലും അത്തരമൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ചിത്രത്തില്‍ നടന്‍ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരുപാട് നടിമാരുണ്ട്. എന്നാല്‍ ദര്‍ശന രാജേന്ദ്രന്‍, നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുകയെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.