CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 50 Seconds Ago
Breaking Now

ജിമ്മിലെ ബെല്ലി ഡാന്‍സ് വീഡിയോ പുറത്തുവിട്ട് ജാന്‍വി

കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍.

വ്യായാമത്തിനായി ജിമ്മില്‍ മണിക്കൂറോളമാണ് ജാന്‍വി ചെലവഴിക്കാറുള്ളത്. ജാന്‍വി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാന്‍വിയുടെ ദൃശ്യങ്ങള്‍ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാല്‍ ജിമ്മിനുള്ളില്‍ വ്യായാമത്തിനൊപ്പം ബെല്ലി ഡാന്‍സിനും ചുവടുവയ്ക്കുന്ന ജാന്‍വിയുടെ വീ!ഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഷൂസ് ധരിക്കാതെ തറയില്‍നിന്നുകൊണ്ട് വളരെ ആസ്വദിച്ചാണ് ജാന്‍വി ബെല്ലി ഡാന്‍സ് ചെയ്യുന്നത്. വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. അതേസമയം, ആദ്യ ചിത്രമായ ദഡക്കിന്റെ ?ഗംഭീര വിജയത്തോടെ സിനിമയില്‍ സജീവമായ ജാന്‍വിക്ക് കൈനിറയെ ചിത്രങ്ങളാണ് ലഭിക്കുന്നത്. രാജ്കുമാര്‍ റാവു നായകനായെത്തുന്ന 'റൂഹിഅഫ്‌സ' ആണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. 

 




കൂടുതല്‍വാര്‍ത്തകള്‍.