CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 21 Minutes 57 Seconds Ago
Breaking Now

കാമുകന്‍ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി; ബൈക്കില്‍ യാത്ര ചെയ്യവെ 19-കാരി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; സ്വന്തം ദേഹത്തും ഒഴിച്ച് ഇരയായി നടിച്ചു

യുവതി നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ക്കൊപ്പം യുവാവ് നല്‍കിയ ഒരു വിവരവും പോലീസിന് സംശയം ജനിപ്പിച്ചു

അഞ്ച് ദിവസം മുന്‍പാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 19-കാരിയ്ക്കും, സുഹൃത്തിനും നേര്‍ക്ക് ആസിഡ് അക്രമണം നടക്കുന്നത്. എന്നാല്‍ സംഭവത്തില്‍ കേസ് അന്വേഷിച്ച പോലീസ് പരാതി നല്‍കിയ യുവതിയെ തന്നെ അറസ്റ്റ് ചെയ്ത് കഥയ്ക്ക് ട്വിസ്റ്റ് സമ്മാനിച്ചു. മൂന്ന് വര്‍ഷം നീണ്ട പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ കാമുകന് പണികൊടുക്കാന്‍ തീരുമാനിച്ചാണ് കാമുകി യുവാവിന്റെയും, തന്റെയും ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന് പോലീസ് കണ്ടെത്തി. 

ഇരകളായ രണ്ട് പേര്‍ക്ക് അറിയാവുന്ന ഏതെങ്കിലും വ്യക്തിയാണ് അക്രമം നടത്തിയതെന്ന ചിന്തയിലാണ് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നടന്നത്. കാമുകിയ്ക്ക് കൂടി പരുക്കേറ്റതിനാല്‍ 24-കാരനായ ഇവരുടെ സുഹൃത്ത് യുവതിയെ സംശയിച്ചതുമില്ല. മുഖത്തും, കഴുത്തിലും നെഞ്ചിലും 15% ശതമാനം പൊള്ളലാണ് യുവാവിന് ഏറ്റത്. 

എന്നാല്‍ യുവതി നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ക്കൊപ്പം യുവാവ് നല്‍കിയ ഒരു വിവരവും പോലീസിന് സംശയം ജനിപ്പിച്ചു. ബൈക്ക് യാത്രയില്‍ കാമുകി യുവാവിനോട് ഹെല്‍മെറ്റ് നീക്കാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഹെല്‍മെറ്റ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നായിരുന്നു നിലപാട്. ഹെല്‍മെറ്റ് മാറ്റി നിമിഷങ്ങള്‍ക്കകം തന്റെ മുഖം കരിയുന്നതായി ഇയാള്‍ മനസ്സിലാക്കി. 

ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചില്ല. ഇതിനിടെ കെമിക്കല്‍ പദാര്‍ത്ഥം വാങ്ങിയ കട പോലീസ് കണ്ടെത്തിയതോടെ യുവതി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, യുവാവ് ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അക്രമം നടത്തിയതെന്നും ഇതോടെ തെളിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.