ജീവിതം ഉള്ളിടത്തോളം കാലം ആ ക്രൂരത ഈ അമ്മയ്ക്ക് മറക്കാന്‍ കഴിയില്ല. മക്കളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി തന്നെ നിര്‍ബന്ധിതമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആ സംഭവം അവര്‍ക്ക് എങ്ങിനെ മറക്കാന്‍ കഴിയും! സൗത്ത് ആഫ്രിക്കനായ 45-കാരി നിക്കിയെയാണ് 32-കാരന് സെബെന്സൈല് സിമാന് കുട്ടികളുടെ മുന്നില്‍ വെച്ച് അതിക്രമിച്ചത്. ഇവരുടെ ഫാം ഹൗസിലേക്ക് വെടിപൊട്ടിച്ച് ഭയപ്പെടുത്തി അതിക്രമിച്ച് എത്തിയ ശേഷമായിരുന്നു സംഭവങ്ങള്‍.
നിക്കിയുടെ മകളെ ലൈംഗികമായി ഉപദ്രവിക്കാനും സിമാന് ശ്രമിച്ചു. കുടുംബത്തെ കെട്ടിയിട്ട ശേഷം ഇവരുടെ പണം കൂടി കവര്‍ന്നാണ് സിമാന് സ്ഥലംവിട്ടത്. ഈ ഞെട്ടിക്കുന്ന സംഭവം ഉള്‍പ്പെടെ സൗത്ത് ആഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പില്‍ ഞെട്ടിക്കുന്ന അക്രമങ്ങള്‍ നടത്തിയ സിമാന് 173 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. നിക്കിയും, ഭര്‍ത്താവ് 44-കാരനായ ഹെയിനും കൃഷിക്കാരാണ്. രാജ്യത്തെ കര്‍ഷകര്‍ക്ക് നേരെ വന്‍തോതില്‍ അതിക്രമങ്ങള്‍ നടക്കുകയാണെന്ന് തങ്ങളുടെ കഥ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ ഈ കുടുംബം ചൂണ്ടിക്കാണിച്ചു.
കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ച നിക്കിയുടെ പിന്‍ഭാഗത്ത് ബുള്ളറ്റ് തുളച്ചുകയറി. മകളെ പീഡനത്തിന് ഇരയാക്കാതിരിക്കാന്‍ അമ്മയുടെ ഉപദ്രവിക്കുന്നതിന് മകള്‍ സാക്ഷിയാകണമെന്ന ക്രൂരതയാണ് കുറ്റവാളിയായ സിമാന് ഉപാധിയാക്കിയത്. രണ്ട് തവണ ഇയാള്‍ നിക്കിയെ പീഡനത്തിന് ഇരയാക്കി. മൂന്നാമതൊന്നിന് മുതിര്‍ന്നെങ്കിലും വന്‍തോതില്‍ ചോര വാര്‍ന്നുപോയതിനാല്‍ ഇത് സാധ്യമായില്ല. ആയിരം ഏക്കറിനുള്ളിലാണ് ഫാം ഹൗസ് എന്നതിനാല്‍ വെടിയൊച്ചകള്‍ ഒരു മൈല്‍ അകലെയുള്ള അയല്‍വാസികള്‍ കേട്ടതുമില്ല.
ഒരിക്കലും മറക്കാനാകാത്ത ക്രൂരത നേരിട്ടതോടെ സൗത്ത് ആഫ്രിക്ക ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ഒരുങ്ങുകയാണ് ഈ കുടുംബം. അടുത്തകാലത്തായി 22 കര്‍ഷകരായ ഇവിടെ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. 195 ഫാമുകള്‍ നശിപ്പിക്കപ്പെട്ടു. കര്‍ഷകരെ വന്‍തോതില്‍ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തുന്നതെന്നത് ആശങ്കയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.