CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 7 Seconds Ago
Breaking Now

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍ ജെ .എസ് .വി .ബി എസ് ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി തിയതികളില്‍

അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയില്‍ കുട്ടികളുടെ ആല്‍മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ ജോര്‍ജ് യാക്കോബായാസിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ വര്‍ഷം ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍ !മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ്

എപ്പിസ്‌കോപ്പല്‍പള്ളിയില്‍ ( St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF ) വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ ചിന്താ വിഷയം : തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക ( റോമര്‍ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകള്‍ ,സംഗീത പരിശീലനങ്ങള്‍ ,വിവിധ ആഗ്റ്റിവിറ്റികള്‍ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നല്‍കുന്നു. രെജിസ്‌ട്രേഷന്‍ ഫീസ് ഒരു കുട്ടിക്ക് £ 5/  വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്ക് അബെര്‍ഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  റവ ഫാ: ഏലിയാസ് പോള്‍  07404367803

സെക്രട്ടറി  രാജു വേലംകാല  07789411249, 01224 680500

ട്രഷറാര്‍  ജോണ്‍ വര്‍ഗീസ്  07737783234, 01224 467104

സണ്‍ഡേസ്‌കൂള്‍ പ്രധിനിധി  ബിനു പ്രതീഷ്  07405610741

വാര്‍ത്ത അയച്ചതു: രാജു വേലംകാല

 




കൂടുതല്‍വാര്‍ത്തകള്‍.