CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 14 Seconds Ago
Breaking Now

അനുജനെ കടിച്ചുകീറാന്‍ വന്ന പുലിയെ അടിച്ചോടിച്ച് ചേട്ടന്‍ ; കയ്യടി

കളിക്കുന്നതിനിടെ കാട്ടുപഴങ്ങള്‍ പറിക്കാന്‍ പോയപ്പോഴാണ് ആക്രമണം നേരിട്ടത്.

അനുജനെ ആക്രമിക്കാന്‍ വന്ന പുലിയെ കല്ലും വടിയും കൊണ്ട് അടിച്ചോടിച്ച ചേട്ടന് പ്രശംസയും കൈയ്യടിയും. മുംബൈയിലെ മുറാദാബാദ് കര്‍പ്പത് വാഡിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

മുത്തശ്ശിയുടെ വീട്ടിലെത്തിയ 14 കാരന്‍ നരേഷ് കാലുറാം ഭാലയും ഹര്‍ഷല്‍ വിതാല്‍ ഭാലയും കളിക്കുന്നതിനിടെ കാട്ടുപഴങ്ങള്‍ പറിക്കാന്‍ പോയപ്പോഴാണ് ആക്രമണം നേരിട്ടത്. പുലി ആദ്യം നരേഷിനെതിരെ ചാടി വീണപ്പോള്‍ നരേഷ് ഒഴിഞ്ഞുമാറി. തുടര്‍ന്നായിരുന്നു ഹര്‍ഷലിന് നേരെ ചീറി പാഞ്ഞത്. പേടിച്ചു നിലവിളിച്ച ഹര്‍ഷലിനെ പുലി ആക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് നരേഷ് രക്ഷയ്‌ക്കെത്തിയത്. അടുത്തു കണ്ട കല്ലും വടിയും ഉപയോഗിച്ച് നരേഷ് പുലിയെ കൈകാര്യം ചെയ്തു. നാട്ടുകാരും കരച്ചില്‍ കേട്ട് രക്ഷയ്‌ക്കെത്തി. അപ്പോഴേക്കും പുലി ജീവനും കൊണ്ടോടി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു.

പിറ്റേ ദിവസം ഈ പുലി ചത്തു. എന്നാല്‍ നരേഷിന്റെ ആക്രമണത്തിലല്ല, പ്രായാധിക്യത്തെ തുടര്‍ന്നാണ് പുലി ചത്തതെന്ന് പരിശോധനയില്‍ വ്യക്തമായി. പോലീസും ജനങ്ങളും കുട്ടികളെ അനുമോദിച്ച് രംഗത്തെത്തി.




കൂടുതല്‍വാര്‍ത്തകള്‍.