CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 16 Seconds Ago
Breaking Now

ബംഗാളില്‍ നിന്നും വിജയിച്ചെത്തിയ ഏക കോണ്‍ഗ്രസ് എംപിയെ പുറത്തുതട്ടി അഭിനന്ദിച്ച് പ്രധാനമന്ത്രി; മമതയെ വെല്ലുവിളിച്ച ഈ നേതാവ് ഒരു പോരാളിയെന്ന് മോദി

ബംഗാളില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റ് എംപി സ്ഥാനം നേടിയ ഒരേയൊരു കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവചനങ്ങള്‍ക്ക് അതീതമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അവര്‍ക്കൊപ്പം ചേര്‍ന്ന ഘടകകക്ഷികള്‍ക്കും മോഹിച്ച വിജയം കൊയ്യാനായില്ല. യുപിഎയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാട്ടില്‍ ബിജെപി വന്‍വിജയമാണ് കരസ്ഥമാക്കിയത്. ബംഗാളില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റ് എംപി സ്ഥാനം നേടിയ ഒരേയൊരു കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ്. 

തീപ്പൊരിയായ കോണ്‍ഗ്രസ് നേതാവിനെ പോരാളിയെന്നാണ് സര്‍വ്വകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. 17ാം ലോക്‌സഭയുടെ സമാരംഭം കുറിയ്ക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് അപ്രതീക്ഷിതമായി ചൗധരിയെ മോദി പ്രശംസിച്ചത്. 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നിശിചതമായി വിമര്‍ശിക്കുന്ന നേതാവാണ് അധീര്‍ ചൗധരി. യോഗം പൂര്‍ത്തിയാക്കി കോണ്‍ഫറന്‍സ് മുറിയില്‍ നിന്നും പുറത്തേക്ക് പോകാന്‍ ഒരുങ്ങവെയാണ് ചൗധരിയെ അടുത്തേക്ക് വിളിച്ച് നരേന്ദ്ര മോദി പുറത്തുതട്ടി അഭിനന്ദിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരോടാണ് ചൗധരി ഒരു പോരാളിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയത്. 

പ്രധാനമന്ത്രിയുടെ പ്രശംസയില്‍ സന്തോഷമുണ്ടെന്ന് ചൗധരി പ്രതികരിച്ചു. ആരോടും വ്യക്തിപരമായ ശത്രുതയില്ല. ഞങ്ങളും, ബിജെപി അംഗങ്ങളും ജനങ്ങളുടെ പ്രതിനിധികളാണ്. ഞങ്ങളും, അവരും ശബ്ദം ഉയര്‍ത്തും, അല്ലാതെ യുദ്ധത്തില്‍ പോരാടില്ല, ചൗധരി കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.