CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 7 Seconds Ago
Breaking Now

വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ ഗാന്ധി രജിസ്റ്ററില്‍ ഒപ്പുവെയ്ക്കാന്‍ മറന്നു; അംഗങ്ങള്‍ തിരികെ വിളിച്ചുവരുത്തി ഒപ്പുവെപ്പിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുപ്രധാന ഭാഗമാണ് രജിസ്റ്ററിലെ ഒപ്പുചാര്‍ത്തല്‍. ഇതുകൂടി കഴിഞ്ഞാല്‍ മാത്രമാണ് ചുമതലയേല്‍ക്കല്‍ പൂര്‍ത്തിയാകുക.

17ാം ലോക്‌സഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിറഞ്ഞ ചിരിയും, കൂപ്പിയ കൈകളുമായി എല്ലാവരെയും നമസ്‌തേ പറഞ്ഞ് അഭിവാദ്യം ചെയ്ത രാഹുല്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങവെ അംഗങ്ങളില്‍ ചിലര്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തിരിച്ചുവിളിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എംപിയായി ചുമതലയേറ്റ് രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്നുപോയതാണ് വിനയായത്. 

സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുപ്രധാന ഭാഗമാണ് രജിസ്റ്ററിലെ ഒപ്പുചാര്‍ത്തല്‍. ഇതുകൂടി കഴിഞ്ഞാല്‍ മാത്രമാണ് ചുമതലയേല്‍ക്കല്‍ പൂര്‍ത്തിയാകുക. മുന്‍നിരയില്‍ ഉണ്ടായിരുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരാന്‍ ആംഗ്യങ്ങളിലൂടെ ശ്രമിച്ചിരുന്നു. 

അംഗങ്ങള്‍ തിരികെ വിളിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരിച്ചെത്തി കസേരയില്‍ ഇരുന്ന് രജിസ്റ്ററില്‍ ഒപ്പുവെച്ചു. ഇതിന് ശേഷം അധ്യക്ഷ കസേരയ്ക്ക് സമീപമെത്തിയ ഹസ്തദാനം നല്‍കിയ ശേഷം രാഹുല്‍ പാര്‍ലമെന്റ് വിട്ടു. വയനാട്ടില്‍ നിന്നുമാണ് ഇക്കുറി രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയത്. നെഹ്‌റു കുടുംബത്തിന്റെ ശക്തികേന്ദ്രമായ അമേഠിയില്‍ രാഹുലിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അട്ടിമറിച്ചിരുന്നു. 

ഇംഗ്ലീഷിലാണ് രാഹുല്‍ ഗാന്ധി സത്യവാചകം ചൊല്ലിയത്. കേരളത്തിലെ വയനാടിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ പുതിയ ഇന്നിംഗ്‌സ് ആരംഭിക്കുകയാണെന്ന് രാഹുല്‍ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ട്വീറ്റ് ചെയ്തിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.