CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 30 Seconds Ago
Breaking Now

യോഹാനെ കൈയ്യിലേറ്റുവാങ്ങുന്ന സ്‌നേഹ നിമിഷം പങ്കുവച്ച് സല്‍മാന്‍ഖാന്‍

കുടുംബവുമായി ഏറെ അടുപ്പം കാണിക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ അനുജന്റെ മകനുമൊത്തുള്ള സല്‍മാന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

സൊഹൈല്‍ ഖാന്റെ മകന്‍ യൊഹാന്റെ എട്ടാം പിറന്നാളാഘോഷമാണ് വല്യച്ഛന്‍ സല്‍മാന്‍ അവിസ്മരണീയമാക്കിയിരിക്കുന്നത്. യൊഹാനുമൊത്തുള്ള നിമിഷങ്ങള്‍ സല്‍മാന്‍ തന്നെയാണ് പങ്കുവച്ചത്. ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ സ്‌നേഹത്തോടെ കൈക്കുള്ളിലാക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

അച്ഛന് നിന്റെ പുറകുവശവും എനിക്ക് നിന്റെ മുന്‍വശവും കിട്ടിയെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത്. അധികദൂരത്തേക്ക് പറക്കരുതെന്ന് ഉപദേശിക്കുന്ന സല്‍മാന്‍ ജന്മദിനാശംസ നേരാനും മറന്നില്ല. ഇരുപത് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ ഇതിനകം കണ്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.