CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 47 Seconds Ago
Breaking Now

ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തതില്‍ സ്റ്റേ ; കോടതിയെ സമീപിക്കാനൊരുങ്ങി ജോസ് കെ മാണി

ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടട്ടെയെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ വാദം.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തന്നെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തതിനെതിരെ കോടതിയെ സമീപിക്കാന്‍ ജോസ് കെ മാണി. തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ ഇന്ന് കോടതിയെ സമീപിക്കാനാണ് നീക്കം. തര്‍ക്കം കോടതിയിലെത്തിയതോടെ അനുരഞ്ജന ശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്ന വിലയിരുത്തിലാണ് ജോസ്, ജോസഫ് വിഭാഗങ്ങള്‍. 

ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടട്ടെയെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ വാദം. എന്നാല്‍ ജോസ് കെ മാണിയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്യിക്കാന്‍ ജോസഫ് വിഭാഗത്തിനായത് ജോസ് കെ മാണിയ്ക്ക് തിരിച്ചടിയായി. ഇതോടെ തര്‍ക്കം കോടതിയിലേയ്ക്ക് മാറ്റാന്‍ ഇരുവിഭാഗവും നിര്‍ബന്ധിതരായ അവസ്ഥയാണ്. ഇനി വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ച ജോസ് കെ മാണി ഇന്നലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേയ്ക്ക് നടത്താനിരുന്ന യാത്രയും റദ്ദാക്കിയിരുന്നു. 

സിഎഫ് തോമസ് കൂടി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നെങ്കിലും തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. എന്നാല്‍ തര്‍ക്കത്തിനിടെയിലും പി ജെ ജോസഫിനെ നേതാവായി അംഗീകരിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. 

പാര്‍ട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതോടെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തും അസാധുവായെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.