CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 39 Minutes 4 Seconds Ago
Breaking Now

ലിസ്റ്റീരിയ മരണങ്ങള്‍ക്ക് ഇടയാക്കിയ പ്രശ്‌നബാധിത സാന്‍ഡ്‌വിച്ച് നിങ്ങളുടെ എന്‍എച്ച്എസ് ആശുപത്രിയിലും എത്തിയോ? മോശം ഉത്പന്നങ്ങള്‍ എത്തിയ ട്രസ്റ്റുകളുടെ പട്ടിക പുറത്തുവിട്ടു; ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ആശുപത്രി ഉള്‍പ്പെടെ 43 ട്രസ്റ്റുകള്‍ പട്ടികയില്‍

നിരവധി ട്രസ്റ്റുകളില്‍ ലിസ്റ്റീരിയ കേസുകള്‍ തിരിച്ചറിഞ്ഞെങ്കിലും ഇവിടെ മരണങ്ങള്‍ സംഭവിക്കാഞ്ഞത് ഭാഗ്യമായി

അപകടകാരിയായ ലിസ്റ്റീരിയ ബാധിച്ച് ആളുകള്‍ മരിച്ചത് എന്‍എച്ച്എസിലെ ഭക്ഷണത്തില്‍ നിന്നും പടര്‍ന്ന വൈറസ് ബാധയെത്തുടര്‍ന്നാണെന്ന ഞെട്ടിക്കുന്ന സത്യം രോഗികളെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ മാരകമായ വൈറസ് ബാധിച്ച സാന്‍ഡ്‌വിച്ചുകള്‍ വിതരണം ചെയ്ത ആശുപത്രികളുടെ സമ്പൂര്‍ണ്ണ പട്ടികയാണ് ഹെല്‍ത്ത് മേധാവികള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

സ്റ്റാഫോര്‍ഡ്ഷയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഗുഡ് ഫുഡ് ചെയിന്‍ സപ്ലൈ ചെയ്ത സാന്‍ഡ്‌വിച്ചുകള്‍ കഴിച്ചാണ് യുകെയിലെ വിവിധ ഇടങ്ങളിലുള്ള ആശുപത്രികളില്‍ അഞ്ച് പേര്‍ മരിച്ചതെന്ന് കഴിഞ്ഞ ആഴ്ച വ്യക്തമായിരുന്നു. ആശങ്ക പടരുന്നതിന് ഇടെയാണ് അഞ്ച് രോഗികള്‍ എവിടെയാണ് മരണപ്പെട്ടതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തുറന്നുപറഞ്ഞത്. 43 ട്രസ്റ്റുകളില്‍ ഗുഡ് ഫുഡ് ചെയിനില്‍ നിന്നുമുള്ള പ്രശ്‌നബാധിത വിഭവങ്ങള്‍ എത്തിയെന്നാണ് അധികൃതരുടെ കുറ്റസമ്മതം. 

മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ രണ്ട് രോഗികളും, എയിന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ഡെര്‍ബി & ബര്‍ട്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളില്‍ ഓരോരുത്തരും വീതമാണ് മരിച്ചത്. മറ്റ് നിരവധി ട്രസ്റ്റുകളില്‍ ലിസ്റ്റീരിയ കേസുകള്‍ തിരിച്ചറിഞ്ഞെങ്കിലും ഇവിടെ മരണങ്ങള്‍ സംഭവിക്കാഞ്ഞത് ഭാഗ്യമായി. 

ബര്‍മിംഗ്ഹാം വുമണ്‍സ് & ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, ലെസ്റ്റര്‍ പാര്‍ട്ണര്‍ഷിപ്പ് എന്‍എച്ച്എസ് ട്രസ്റ്റ്, യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റല്‍സ് കവെന്‍ട്രി & വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് തുടങ്ങി 43 ട്രസ്റ്റുകളിലാണ് പ്രശ്‌നബാധിതമായ സാന്‍ഡ്‌വിച്ചുകള്‍ എത്തിയത്. എന്നാല്‍ സ്ഥിതി അത്ര വഷളല്ലെന്നാണ് അധികൃതരുടെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.