CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 18 Seconds Ago
Breaking Now

സ്രാമ്പിക്കല്‍ പിതാവിന്റെ കോള്‍ചെസ്റ്റര്‍ ഇടയ സന്ദര്‍ശനം ആല്മീയോര്‍ജ്ജം പകര്‍ന്നു.

കോള്‍ചെസ്റ്റര്‍: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം കോള്‍ചെസ്റ്റര്‍ പാരീഷ് കമ്മ്യുണിറ്റിയില്‍ ആല്മീയ ചൈതന്യവും പിതൃ സ്‌നേഹവും പകരുന്നതായി. കോള്‍ചെസ്റ്റര്‍ പാരീഷംഗങ്ങളെ ഭവനങ്ങളില്‍  ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും, അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും അവരിലൊരംഗമായിമാറിയ   മാര്‍ സ്രാമ്പിക്കലിന്റെ ഇടയ സന്ദര്‍ശനം ഏവര്‍ക്കും വലിയ അനുഭവമായി.  ജോസഫ് പിതാവ് തന്റെ അജപാലന സന്ദര്‍ശനത്തോടനുബന്ധിച്ചു ഭവനങ്ങള്‍ വെഞ്ചിരിക്കുകയും ഓരോ കുടുംബത്തിന് വേണ്ടി  പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.   

ഈ വര്‍ഷത്തെ സീറോ മലബാര്‍ വാല്‍സിങ്ങാം തീര്‍ത്ഥാടന പ്രസുദേന്തികള്‍ക്കൂടിയായ കോള്‍ചെസ്റ്റര്‍ കുടുംബങ്ങളെ പരിശുദ്ധ അമ്മയുടെ സമക്ഷം സമര്‍പ്പിക്കുകയും, ഇടയ സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ അവര്‍ക്കായി ആഘോഷമായ വിശുദ്ധബലി അര്‍പ്പിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ഫാ. മാത്യു പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി.

സ്രാമ്പിക്കല്‍ പിതാവ് തന്റെ പ്രസംഗത്തില്‍ മാതാവിന്റെ മാദ്ധ്യസ്ഥ ശക്തിയെക്കുറിച്ചും, മാതാവിലൂടെ നാം അപേക്ഷിക്കുന്ന നമ്മുടെ അഭിലാഷങ്ങള്‍ ക്രിസ്തു നടപ്പാക്കുകതന്നെ ചെയ്യുമെന്നും, മാതാവിന്റെ സഹായം അപേക്ഷിക്കുവാനും, തങ്ങളുടെ ഉല്‍ക്കണ്ഠകള്‍ അമ്മയുടെ സമക്ഷം സമര്‍പ്പിക്കുവാനും ഉപേക്ഷകാണിക്കരുതെന്നും പറഞ്ഞ പിതാവ് മാതൃ സ്‌നേഹത്തിനും, അവരുടെ സംരക്ഷണത്തിനും പരിമിതികള്‍ ഇല്ലെന്നും ഓര്‍മ്മിപ്പിച്ചു.

അജപാലന ശുശ്രുഷക്കായി എത്തിച്ചേര്‍ന്ന പിതാവിന്  ഓരോ കുടുംബങ്ങളിലും നല്‍കിയ സ്‌നേഹാദരവും പിന്തുണയും പിതാവിന്റെ കര്‍മ്മനൈപുണ്യങ്ങളുടെ അംഗീകാരമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങളില്‍ പിതാവിനുള്ള ബന്ധം കോള്‍ചെസ്റ്റര്‍ കുടുംബങ്ങളിലും അരക്കിട്ടുറപ്പിച്ചാണ് സ്രാമ്പിക്കല്‍ പിതാവ് കോള്‍ചെസ്റ്ററില്‍ നിന്നും പോയത്.

കോള്‍ചെസ്റ്ററില്‍ പിതാവിന് സീറോ മലബാര്‍ കമ്മ്യുണിറ്റി ഊര്‍ജ്ജസ്വലമായ വരവേല്‍പ്പാണ് നല്‍കിയത്. ഇടയ സന്ദര്‍ശനങ്ങളില്‍ ഫാ തോമസ് പാറക്കണ്ടത്തില്‍, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ പിതാവിനെ അനുഗമിച്ചു.പിതാവിന്റെ സന്ദര്‍ശനം കോള്‍ചെസ്റ്ററില്‍  ആല്മീയ ഊര്‍ജ്ജവും പാരീഷിന് പുത്തനുണര്‍വ്വും പകരുന്നതായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.