CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Seconds Ago
Breaking Now

മക്കള്‍ ഡാന്‍സ് ബാറില്‍ വാരിവിതറുന്നത് പാര്‍ട്ടി ഫണ്ടിലെ പണം ; ആരോപണവുമായി കുറിപ്പ്

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നതെന്നാണ് ബിന്ദു കൃഷ്ണയുടെ ആരോപണം.

ബിനോയ് കോടിയേരിയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണ പരാതിയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യമേറ്റെടുത്തതോടെ ആരോപണങ്ങളും ട്രോളുകളും നിറയുകയാണ്.

കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നതെന്നാണ് ബിന്ദു കൃഷ്ണയുടെ ആരോപണം.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ

സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാകാം ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.

കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്.

ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.