CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 17 Seconds Ago
Breaking Now

എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ ഇ മാഗസിന്‍ 'എന്‍ലൈറ്റ് ' പ്രകാശനം ചെയ്തു .

എസ്സെന്‍സ് ഗ്ലോബല്‍ യുകെ തുടങ്ങിയിരിക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച  'എന്‍ലൈറ്റ് 'എന്ന ഇമാഗസിന്റെ പ്രകാശനം ബ്രാഡ്‌ലി സ്റ്റോക്ക് , ബ്രിസ്റ്റോള്‍  മേയര്‍ ടോം ആദിത്യ , ന്യൂ ഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുരക്ക് ഒരു പ്രതി  നല്‍കികൊണ്ട് നിര്‍വഹിച്ചു . 

പ്രമുഖ എഴുത്തുകാരായ സി രവിചന്ദ്രന്‍ , ദിലീപ് മാമ്പള്ളില്‍ ,മുരുകേഷ് പനയറ, അജിത് പാലിയത് , പ്രിയ കിരണ്‍ ടോം ജോസ് , അലക്‌സ് കണിയാംപറമ്പില്‍ ,പ്രിയവര്‍ദ്ധന്‍ , മുരളീമുകുന്ദന്‍ , ഉമ്മര്‍ കോട്ടക്കല്‍ തുടങ്ങി ഇരുപതോളം പേരുടെ കൃതികള്‍ ചേര്‍ത്തുകൊണ്ട് പുറത്തിറക്കിയ മാഗസിന്‍ അറിവിനെ സ്‌നേഹിക്കുന്ന പ്രവാസി സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടും ഒപ്പം മാര്‍ഗദര്‍ശകവുമാണ് . 

ലണ്ടനില്‍ കേരള ഹൌസില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ സുഗതന്‍ തെക്കേപുര , ഡോ. ജോഷി ജോസ് , ഉമ്മര്‍ കോട്ടക്കല്‍ , മുരളി മുകുന്ദന്‍, ജോബി ജോസഫ് തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി .

യുകെയിലെ പ്രമുഖ എഴുത്തുകാരനും എഡിറ്റര്‍ ഇന്‍ ചാര്‍ജും ആയ   മുരുകേഷ് പനയറ സ്വാഗതവും ചീഫ്  എഡിറ്റര്‍ റ്റോമി തോമസ് നന്ദിയും രേഖപ്പെടുത്തി .ഇമാഗസിന്‍ വായിക്കുന്നതിനായി എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വെബ്‌സൈറ്റായ essenseglobaluk.com സന്ദര്‍ശിക്കുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.