CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 25 Minutes 10 Seconds Ago
Breaking Now

ബോറിസ് ഒന്നും മറന്നിട്ടില്ല; മൈക്കിള്‍ ഗോവിന്റെ ഭയം ശരിയായി; ടോറി നേതൃസ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ഗോവിനെ വെട്ടിവീഴ്ത്തി; ഇനി അന്തിമപോരാട്ടം ബോറിസും, ജെറമി ഹണ്ടും തമ്മില്‍

ജോണ്‍സണ്‍ ക്യാംപ് വോട്ടുകള്‍ ദാനം ചെയ്താണ് ഹണ്ടിനെ വിജയിപ്പിച്ചതും, ഗോവിനെ ഒതുക്കിയതെന്നും ആരോപണങ്ങളുണ്ട്

ഒടുവില്‍ മധുരതരമായ ആ പകരംവീട്ടല്‍ പൂര്‍ത്തിയായി. 2016 ഹിതപരിശോധനയില്‍ ബോറിസ് ജോണ്‍സനെ മുന്നില്‍ നിര്‍ത്തി ബ്രക്‌സിറ്റ് വിജയിപ്പിച്ച ശേഷം പിന്നില്‍ നിന്നും കുത്തിവീഴ്ത്തി തെരേസ മേയെ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ച മൈക്കിള്‍ ഗോവിനെ നേതൃപോരാട്ടത്തില്‍ വെട്ടിയൊതുക്കി മുന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രതികാരം. ഗോവിന്റെ സംഘാംഗങ്ങള്‍ ഭയന്നത് പോലെ 2016-ല്‍ നാണംകെടുത്തിയതിന് തിരിച്ച് നാണംകെടുത്തിയാണ് ബോറിസ് വിജയത്തിലേറിയത്. 

ഇതോടെ ടോറി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള അന്തിമപോരാട്ടത്തില്‍ ബോറിസ് ജോണ്‍സന് എതിരാളി ജെറമി ഹണ്ട് മാത്രമായി. പിന്നില്‍ നിന്നും കുത്തിയ ഗോവിന് നരകത്തില്‍ ഒരു പ്രത്യേക ഇടം ലഭിക്കുമെന്നായിരുന്നു അന്ന് ബോറിസിന്റെ പിന്തുണക്കാര്‍ ഓര്‍മ്മിപ്പിച്ചത്. ബ്രക്‌സിറ്റ് അനുകൂലിയായ ഗോവിനേക്കാള്‍ പിന്തുണയുള്ള ബോറിസ് ബ്രക്‌സിറ്റ് വിരുദ്ധനായ ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടുമായി പോരാടുന്നതാണ് നല്ലതെന്ന് എംപിമാരെ പറഞ്ഞ് ബോധിപ്പിച്ച് കൊണ്ടാണ് അന്തിമപട്ടികയില്‍ ബോറിസ്-ഹണ്ട് പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

വന്‍തോതില്‍ പ്രോക്‌സി വോട്ടുകള്‍ ചെയ്യുന്നത് അട്ടിമറിയുടെ ഭാഗമാണെന്ന് ഗോവ് വിഭാഗം ആരോപിക്കുന്നുണ്ട്. 160 വോട്ടുകള്‍ ബോറിസ്‌ജോണ്‍സണ്‍ നേടിയപ്പോള്‍ 77 വോട്ടുകളാണ് എതിരാളിയായ ജെറമി ഹണ്ട് നേടിയത്. 75 വോട്ടുകളുമായാണ് ഗോവ് മത്സരത്തില്‍ നിന്നും പുറത്തായത്. ബോറിസിന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അദ്ദേഹത്തിന്റെ ക്യാംപിന് ശുഭപ്രതീക്ഷ നല്‍കുന്നു. ജോണ്‍സണ്‍ ക്യാംപ് വോട്ടുകള്‍ ദാനം ചെയ്താണ് ഹണ്ടിനെ വിജയിപ്പിച്ചതും, ഗോവിനെ ഒതുക്കിയതെന്നും ആരോപണങ്ങളുണ്ട്. 

തോല്‍വിയില്‍ നിരാശനായെങ്കിലും ബോറിസിനെയും, ജെറമിയെയും അഭിനന്ദിക്കുന്നതായി ഗോവ് പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.