CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 48 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാരും, ക്ലീനര്‍മാരും ജോലിക്കിടെ ലൈംഗികപീഡനത്തിനും, കൈയ്യേറ്റത്തിനും ഇരകളാകുന്നു; എന്‍എച്ച്എസ് സേവനത്തിലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യങ്ങള്‍ ഇതൊക്കെ!

വേട്ടക്കാര്‍ അധികാരം കൈയിലുള്ളവരാണ്, അവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു

രാജ്യത്തിന്റെ അഭിമാനമായ എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാര്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ എത്രത്തോളം സുരക്ഷിതരാണ്? നഴ്‌സുമാരും, ക്ലീനര്‍മാരും ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ ഗുരുതരമായ ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായുള്ള കണ്ടെത്തലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ശാരീരികമായ കൈയ്യേറ്റം മുതല്‍ ലൈംഗിക പീഡനം വരെ ഈ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

അശ്ലീലനോട്ടവും, ദ്വയാര്‍ത്ഥമുള്ള പരിഹാസവും പല ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും നേരിടേണ്ടി വരുന്ന ദുരിതമാണെന്ന് യൂണിഷന്‍ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. അനാവശ്യമായ അഭിപ്രായങ്ങള്‍, തമാശകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതി. എണ്ണായിരത്തോളം വരുന്ന ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കിടയിലാണ് യൂണിയന്‍ സര്‍വ്വെ നടത്തിയത്. 

മറ്റ് ജീവനക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, രോഗികള്‍ എന്നിവരില്‍ നിന്നുമാണ് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതെല്ലാം അനുഭവിച്ച ഇരകള്‍ ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ചവരുണ്ട്, ചിലര്‍ ജോലിയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. ഇതെല്ലാം ജീവനക്കാരുടെ എണ്ണക്കുറവിലേക്ക് സംഭാവന ചെയ്യുകയാണ് ചെയ്തത്, യൂണിയന്‍ ചൂണ്ടിക്കാണിച്ചു. 

അഞ്ചില്‍ ഒരു ഇര മാത്രമാണ് തങ്ങള്‍ നേരിട്ട അപമാനത്തില്‍ പരാതി നല്‍കിയത്. മാനേജര്‍മാര്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് വിശ്വാസമില്ലാത്തതാണ് ഇതിന് കാരണം. ജീവനക്കാര്‍ ഒരു തരത്തിലുള്ള അതിക്രമത്തിനും, ചൂഷണത്തിനും ഇരയാകാന്‍ അനുവദിക്കരുതെന്ന് യൂണിഷന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ക്രിസ്റ്റിന മക്കീന പറഞ്ഞു. നിരവധി നഴ്‌സുമാര്‍, ക്ലീനര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് വര്‍ക്കര്‍മാര്‍ എന്നിവരെല്ലാം ഇത്തരം അപമാനം നേരിട്ടാലും ഒന്നും സംഭവിക്കില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്. കാരണം ഈ വേട്ടക്കാര്‍ അധികാരം കൈയിലുള്ളവരാണ്, അവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു, ക്രിസ്റ്റിന ചൂണ്ടിക്കാണിക്കുന്നു. 

നേരത്തെ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് െേര ലൈംഗിക അതിക്രമം പതിവാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തൊഴില്‍ദാതാക്കള്‍ ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യില്ലെന്നതിനാല്‍ പരാതിപ്പെടാതെ നിശബ്ദം സഹിക്കുകയാണ് ആകെയുള്ള മാര്‍ഗ്ഗമെന്ന് ഗവേഷണം പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.