CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 34 Seconds Ago
Breaking Now

അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ എത്തിയ ഇന്ത്യന്‍ കുടുംബത്തിന് നേര്‍ക്ക് വംശീയ അധിക്ഷേപം; ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഉടനീളം യാത്രക്കാരന്‍ നിറവും, ദേശീയതയുമായി ബന്ധപ്പെട്ട് അധിക്ഷേപം അഴിച്ചുവിട്ടു; ഒന്നും ചെയ്യാതെ ഗാര്‍ഡ്?

ഡബ്ലിന്‍ വരെ അധിക്ഷേപം തുടര്‍ന്നതോടെ കുടുംബം സങ്കടത്തിലായി

അയര്‍ലണ്ടിന്റെ ഭംഗി ആസ്വദിച്ച് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് ദുരിതയാത്ര സമ്മാനിച്ച് സഹയാത്രക്കാരന്‍. ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവെയാണ് കുടുംബത്തെ കണ്ണീരിന് അരികിലേക്ക് കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന വംശീയ അധിക്ഷേപം പുറത്തുവന്നതോടെ ഇതിനെ നേരിടാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന മുറവിളിയാണ് ഉയരുന്നത്. 

ടൂറിസ്റ്റായി എത്തിയ പ്രസൂണ്‍ ഭട്ടാചാര്‍ജിയ്ക്കും, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കുമാണ് ഒരു മണിക്കൂര്‍ നീണ്ട വംശീയ അധിക്ഷേപം അനുഭവിക്കേണ്ടി വന്നത്. സംസാര രീതി മുതല്‍ തൊലിയുടെ നിറം, സംസ്‌കാരം എന്നിവയെക്കുറിച്ചെല്ലാം കൈയില്‍ ബിയര്‍ കാനുമായി യാത്രയില്‍ ഇവരുടെ സീറ്റിന് പിന്നിലിരുന്ന യാത്രക്കാരന്‍ അധിക്ഷേപം ചൊരിഞ്ഞു. ഒരു സമയത്ത് ട്രെയിന്‍ ഗാര്‍ഡ് ഇവിടെ എത്തിയെങ്കിലും അടങ്ങിയൊതുങ്ങി ഇരിക്കാന്‍ മാത്രം ആവശ്യപ്പെട്ട് ഇയാള്‍ സ്ഥലംവിട്ടു. 

ഗാര്‍ഡ് ഈ തെമ്മാടിയോട് സംഭാഷണം നിര്‍ത്താനോ, ട്രെയിന്‍ വിട്ടിറങ്ങാനോ ആവശ്യപ്പെട്ടില്ലെന്ന് മറ്റ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യപിച്ചാണ് ഇയാള്‍ തന്നെയും കുടുംബത്തെയും വംശീയമായി അധിക്ഷേപിച്ച് കൊണ്ടിരുന്നതെന്നാണ് ഭട്ടാചാര്‍ജ്ജി പറയുന്നത്. ഡബ്ലിന്‍ വരെ അധിക്ഷേപം തുടര്‍ന്നതോടെ കുടുംബം സങ്കടത്തിലായി. ട്രെയിന്‍ ഗാര്‍ഡ് വന്നിട്ടും യാതൊരു പ്രതിരോധ നടപടിയും സ്വീകരിച്ചില്ല. ഗാര്‍ഡിന് സംഭവം അവസാനിപ്പിക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരനായ പീറ്റര്‍ പറഞ്ഞു. 

ദുരിതയാത്ര അവസാനിച്ചപ്പോള്‍ താന്‍ ചെന്ന് കുടുംബത്തോട് മാപ്പ് അപേക്ഷിച്ചെന്ന് പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. വംശീയത നേരിടേണ്ടത് സുപ്രധാനമാണെന്ന് ഈ സംഭവം കാണിക്കുന്നതായി അയര്‍ലണ്ട് ഇമിഗ്രേഷന്‍ കൗണ്‍സില്‍ മാനേജര്‍ പിപ്പ വൂള്‍നൗ വ്യക്തമാക്കി. ഞെട്ടിക്കുന്ന സംഭവമെന്ന് വിശേഷിപ്പിച്ചാണ് കുടുംബത്തോട് ഐറിഷ് റെയില്‍ വക്താവ് ബാരി കെന്നി മാപ്പ് പറഞ്ഞത്. 

ഗാര്‍ഡായിക്ക് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുമെന്ന് കെന്നി പറഞ്ഞു. പ്രശ്‌നം ഉണ്ടാക്കിയ വ്യക്തിയെ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും, സമൂഹത്തില്‍ പോലും ഇത്തരം പെരുമാറ്റത്തിന് സ്ഥാനമില്ല, കെന്നി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.