CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 16 Seconds Ago
Breaking Now

വിവാഹമോചന കേസ് നടക്കുന്നതിനിടെ 63 മില്ല്യണ്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചു; മുന്‍ ഭാര്യക്ക് പകുതി തുക നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി

കേസ് നടക്കുന്നതിന് ഇടയില്‍ ആണെങ്കിലും വൈവാഹിക സ്വത്തെന്ന നിലയിലാണ് ഈ തുക കോടതി കണക്കാക്കിയത്.

ഭാര്യ ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഭാഗ്യദേവത അയാളെ കടാക്ഷിച്ചത്. ഭാര്യയെ കൊതിപ്പിച്ച് കിട്ടിയ ജാക്ക്‌പോട്ട് സ്വന്തം പോക്കറ്റിലാക്കി സുഖിച്ച് ജീവിക്കാമെന്ന് കരുതിയ ഭര്‍ത്താവിന് കോടതി നല്‍കിയ നിര്‍ദ്ദേശം മറിച്ചായിരുന്നു. വിവാഹ മോചന കേസ് നടക്കുന്നതിന് ഇടെയാണ് 62.8 മില്ല്യണ്‍ പൗണ്ട്, ഏകദേശം 550 കോടി ഇന്ത്യ രൂപ ജാക്ക്‌പോട്ട് ഭര്‍ത്താവിനെ തേടിയെത്തിയത്. 

ഈ വമ്പന്‍ തുകയുടെ പകുതി ഭര്‍ത്താവിന് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കോടികളുടെ ലോട്ടറി 48കാരിയായ ഭാര്യ മേരി എലിസബത്തുമായി പങ്കുവെയ്ക്കണമെന്നാണ് 50കാരനായ റിച്ചാര്‍ഡ് ആന്തണി സെലാസ്‌കോയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസ് നടക്കുന്നതിന് ഇടയില്‍ ആണെങ്കിലും വൈവാഹിക സ്വത്തെന്ന നിലയിലാണ് ഈ തുക കോടതി കണക്കാക്കിയത്. 

2004ലാണ് മിഷിഗണിലെ പോണ്ടിയാകില്‍ ഈ ദമ്പതികള്‍ വിവാഹിതരായത്. എന്നാല്‍ 2011 സെപ്റ്റംബറില്‍ ഭാര്യ ഇയാളില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നല്‍കി. ഇതുംകഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് സെലാസ്‌കോയെ തേടി ഭാഗ്യമെത്തിയത്. യുഎസ് ലോട്ടറിയായ മെഗാ മില്ല്യണ്‍സ് ഗെയിമിലാണ് കോടികള്‍ ഇദ്ദേഹത്തിന് ലഭിച്ചത്. 

ഭര്‍ത്താവ് ടിക്കറ്റ് എടുക്കുമ്പോള്‍ ഭാര്യ അകന്ന് കഴിയുകയായിരുന്നുവെങ്കിലും സമ്മാനത്തുക പങ്കുവെയ്ക്കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിയെഴുതി. കാരണം വിവാഹിതരായി കഴിയുമ്പോള്‍ പല ലോട്ടറി എടുത്തെങ്കിലും അടിച്ചിരുന്നില്ല. ആ നഷ്ടങ്ങള്‍ തുല്യമാക്കാന്‍ ജയിച്ച ലോട്ടറിത്തുക പങ്കുവെയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.