CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 7 Seconds Ago
Breaking Now

ഫാര്‍മസിയില്‍ നടന്നുവന്ന് കാലിലെ പരിക്ക് കാണിച്ചു തെരുവുനായ ; സംഭവം വൈറല്‍

കാല്‍ വൃത്തിയാക്കി ബാനു മരുന്നു വച്ചു കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ തന്റെ മുന്നില്‍ നന്ദി അറിയിക്കും വിധം നായ കുനിഞ്ഞു കിടന്നെന്നും ഇവര്‍ പറയുന്നു.

മനുഷ്യരെ പോലെ വികാരങ്ങള്‍ പ്രകടമാക്കുന്നവരാണ് മൃഗങ്ങളും. എന്നാല്‍ ഡോക്ടറുടെ അടുത്ത് മരുന്ന് വാങ്ങാന്‍ മൃഗങ്ങള്‍ ചെല്ലുക എന്നത് ആരെയും കൗതുകത്തിലാഴ്ത്തും.

ഇസ്താംബുളിലാണ് സംഭവം. ഫാര്‍മസിസ്റ്റിന്റെ അടുത്തെത്തിയ തെരുവുനായ മുഖത്ത് പ്രത്യേകമായ ഭാവം കാട്ടി. ബാനു സെഞ്ചിസ് എന്ന ഫാര്‍മസിസ്റ്റിന് ഇതെന്താണെന്ന് മനസിലായില്ല. അടുത്തെത്തിയപ്പോഴാണ് കാലില്‍ നിന്ന് ചോരയൊലിക്കുന്നത് കണ്ടത്. ഫാര്‍മസിസ്റ്റിന്റെ കയ്യിലേക്ക് നായ കാല്‍ വച്ചു നല്‍കി. കാല്‍ വൃത്തിയാക്കി ബാനു മരുന്നു വച്ചു കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ തന്റെ മുന്നില്‍ നന്ദി അറിയിക്കും വിധം നായ കുനിഞ്ഞു കിടന്നെന്നും ഇവര്‍ പറയുന്നു. ഏതായാലും സംഗതി സോഷ്യല്‍മീഡിയയില്‍ വൈറലായി.




കൂടുതല്‍വാര്‍ത്തകള്‍.