CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 1 Seconds Ago
Breaking Now

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ലോകരാജ്യങ്ങള്‍ നെട്ടോട്ടത്തില്‍, യുകെ ഏറെ പിന്നില്‍; കുറ്റപ്പെടുത്തലുമായി ബ്രിട്ടീഷ് പാര്‍ലമെന്ററി അന്വേഷണ റിപ്പോര്‍ട്ട്

ഇന്ത്യയുടെ വര്‍ദ്ധിച്ച സ്വാധീനത്തിനും, ശക്തിക്കും അനുസൃതമായി യുകെ മാറുന്നില്ലെന്നാണ് 'ബില്‍ഡിംഗ് ബ്രിഡ്ജസ്: റീഎവേക്കനിംഗ് യുകെഇന്ത്യ ടൈസ്' എന്നുപേരിട്ട റിപ്പോര്‍ട്ട് പറയുന്നത്.

ആഗോളതലത്തില്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ രാജ്യങ്ങള്‍ മത്സരിക്കുമ്പോള്‍ അനുയോജ്യമായ നയങ്ങള്‍ സ്വീകരിച്ച് മുന്നിലെത്തുന്നതില്‍ യുകെ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്ററി അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വര്‍ദ്ധിച്ച സ്വാധീനത്തിനും, ശക്തിക്കും അനുസൃതമായി യുകെ മാറുന്നില്ലെന്നാണ് 'ബില്‍ഡിംഗ് ബ്രിഡ്ജസ്: റീഎവേക്കനിംഗ് യുകെഇന്ത്യ ടൈസ്' എന്നുപേരിട്ട റിപ്പോര്‍ട്ട് പറയുന്നത്. 

ഹൗസ് ഓഫ് പാര്‍ലമെന്റില്‍ യുകെഇന്ത്യ വീക്ക് 2019ന്റെ ഭാഗമായി പ്രഥമ ഇന്ത്യ ദിനം ആചരിക്കുന്നതിനൊപ്പമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് മെച്ചപ്പെട്ട വിസ, ഇമിഗ്രേഷന്‍ നയം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. മറിച്ചുള്ള നിലപാടുകളുമായി യുകെ സര്‍ക്കാര്‍ ഉഭയകക്ഷി ബന്ധം വഴിയുള്ള മികച്ച അവസരങ്ങളാണ് നഷ്ടമാക്കുന്നത്, റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

റൈസിംഗ് ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം നേടുന്നതില്‍ യുകെ പിന്നിലാണ്. ബന്ധം പുതുക്കാന്‍ പ്രായോഗികമായ ചില നടപടികള്‍ സ്വീകരിക്കണം. പ്രത്യേകിച്ച് യുകെ സന്ദര്‍ശിക്കാനും, ജോലിക്കും, പഠിക്കാനും എത്തുന്ന ഇന്ത്യക്കാര്‍ക്കായി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് സംഭാവന ചെയ്യാനും ഇവര്‍ക്ക് സാധിക്കും. ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസിന്റെ നയങ്ങളില്‍ വീഴ്ച വന്നിട്ടുണ്ട്. 

ജനാധിപത്യം പുലരാത്ത ചൈനയേക്കാള്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ പങ്കുവെയ്ക്കുന്ന ഇന്ത്യക്ക് പ്രാധാന്യം നല്‍കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ചരിത്ര ബന്ധത്തിന്റെ പേരില്‍ ആധുനിക കാലത്ത് പങ്കാളിത്തം ഉറപ്പിക്കാനും കഴിയില്ല. ഇയുവില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങവെയാണ് കഴിഞ്ഞ ജൂലൈയില്‍ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ഇന്ത്യയുകെ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. 

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഔദ്യോഗികമായി മാപ്പ് പറയാനുള്ള അവസരവും ഇത്തരമൊരു അവസരം നഷ്ടപ്പെടുത്തലാണെന്ന് എഫ്എസി ചെയര്‍, കണ്‍സര്‍വേറ്റീവ് എംപി ടോം ടുഗെന്‍ഡ്ഹാറ്റ് പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.