CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 5 Seconds Ago
Breaking Now

വിന്‍ഡീസിന് എതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യക്ക് ശുഭവാര്‍ത്ത; ഭുവനേശ്വര്‍ തിരിച്ചെത്തുമോ?

ഭുവനേശ്വര്‍ കുമാര്‍ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.

മാഞ്ചസ്റ്ററില്‍ വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിന് എതിരെ നടക്കുന്ന മത്സരത്തില്‍ ഇങ്ങാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ പേസ് അക്രമണത്തിലെ കുന്തമുന ഭുവനേശ്വര്‍ കുമാര്‍ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍ മത്സരത്തിനുള്ള 11 അംഗ ടീമില്‍ താരം ഇടംപിടിക്കുമോയെന്ന് വ്യക്തമല്ല. 

പാകിസ്ഥാന് എതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ഭുവനേശ്വറിന് ഹാംസ്ട്രിംഗിന് പരുക്കേറ്റത്. പാക് ഇന്നിംഗ്‌സിലെ അഞ്ചാം ഓവര്‍ എറിയുന്നതിനിടെയാണ് പേസ് താരത്തിന്റെ കാലിന് ബുദ്ധിമുട്ട് നേരിട്ടത്. മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ തിരികെ കയറിപ്പോയതോടെ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ പ്രകടനം സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. 

ബിസിസിഐയാണ് ഭുവി നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയ വിവരം പുറത്തുവിട്ടത്. 'ആരാണ് തിരികെ എത്തിയതെന്ന് നോക്കൂ, ടീം ഇന്ത്യ', ട്വിറ്ററില്‍ ബിസിസിഐ കുറിച്ചു, ഒപ്പം ഇതിന്റെ വീഡിയോയും പങ്കുവെച്ചു. ഇന്ത്യ എ ബൗളര്‍ നവ്ദീപ് സെയ്‌നിയെ ടൂര്‍ണമെന്റിലെ നെറ്റ് ബൗളറായി ടീം മാനേജ്‌മെന്റ് വിളിച്ചിരുന്നു. സെയ്‌നി മാഞ്ചസ്റ്ററില്‍ ടീമിനൊപ്പം പരിശീലനത്തില്‍ ചേര്‍ന്നുകഴിഞ്ഞു. 

ഭുവനേശ്വറിന്റെ അഭാവത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ മുഹമ്മദ് ഷമി മികച്ച പ്രകടനവും കാഴ്ചവെച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.