CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 31 Seconds Ago
Breaking Now

എന്‍എച്ച്എസ് ആശുപത്രികളില്‍ വിദേശ രോഗികള്‍ക്ക് ചികിത്സ നേടാന്‍ ഫീസ് ഈടാക്കരുത്; നിര്‍ദ്ദേശത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍; ഡോക്ടര്‍മാരുടെ അത്ഭുതനീക്കത്തിന് സര്‍ക്കാര്‍ പ്രതികരണം എന്താകും?

തങ്ങള്‍ ഡോക്ടര്‍മാരാണെന്നും, അല്ലാതെ ബോര്‍ഡര്‍ ഗാര്‍ഡുമാര്‍ അല്ലെന്നും ചര്‍ച്ചയ്ക്കിടെ ഡോ. ഒമര്‍ റിസ്‌ക്

ഹെല്‍ത്ത് ടൂറിസത്തിന്റെ പേരില്‍ എന്‍എച്ച്എസിന് പ്രതിവര്‍ഷം നഷ്ടം 200 മില്ല്യണ്‍ മുതല്‍ 2 ബില്ല്യണ്‍ പൗണ്ട് വരെയാണ്. യുകെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ രോഗബാധിതരായി ചികിത്സ തേടുന്നതാണ് ഇതിന് കാരണം എന്ന് ചിന്തിക്കല്ലേ. ഇങ്ങനൊരു ചെറിയ വിഭാഗം ഉണ്ടെങ്കിലും മറ്റൊരു വലിയ വിഭാഗം എന്‍എച്ച്എസിലെ സൗകര്യം വിനിയോഗിക്കാന്‍ വേണ്ടി മാത്രം വിമാനം പിടിച്ച് ബ്രിട്ടനില്‍ എത്തുന്നവരാണ്. ഇതോടെയാണ് വിദേശികളില്‍ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പക്ഷെ ഇതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് നിയമപരമായ രീതിയില്‍ യുകെയില്‍ എത്തുന്നവരാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്‍എച്ച്എസ് സേവനത്തിനായി വിസ ലഭിക്കുമ്പോള്‍ തന്നെ പണം നല്‍കണം. 

ഇതിനെല്ലാം എതിരെ ഇപ്പോള്‍ ശബ്ദം ഉയര്‍ത്തുന്നത് ബ്രിട്ടനിലെ ഡോക്ടര്‍മാരാണ്. വിദേശ രോഗികളില്‍ നിന്നും എന്‍എച്ച്എസ് സേവനത്തിന് ഫീസ് ഈടാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്ന പ്രമേയമാണ് ഡോക്ടര്‍മാര്‍ വോട്ടിനിട്ട് പാസാക്കിയത്. പണം വാങ്ങി ചികിത്സിക്കുന്നത് മൂലം ഹെല്‍ത്ത് ജീവനക്കാര്‍ വംശീയത കാണിക്കുന്ന അവസ്ഥ ഉടലെടുക്കുന്നതായി ഇവര്‍ പറയുന്നു. ബെല്‍ഫാസ്റ്റില്‍ ചേര്‍ന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് 500-ലേറെ പ്രതിനിധികള്‍ അത്ഭുതകരമായ രീതിയില്‍ ഫീസിനെതിരെ രംഗത്ത് വന്നത്. 

തങ്ങള്‍ ഡോക്ടര്‍മാരാണെന്നും, അല്ലാതെ ബോര്‍ഡര്‍ ഗാര്‍ഡുമാര്‍ അല്ലെന്നും ചര്‍ച്ചയ്ക്കിടെ ഡോ. ഒമര്‍ റിസ്‌ക് അഭിപ്രായപ്പെട്ടു. എന്‍എച്ച്എസ് ഉപയോഗിക്കുന്ന കുടിയേറ്റക്കാരെ ചാര്‍ജ്ജ് ചെയ്യുന്നത് വംശീയമായ നീക്കമാണ്, അടിച്ചമര്‍ത്തലാണ് ഇവിടെ നടക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിലപാടുകളെ എതിര്‍ത്ത ഡോക്ടര്‍മാര്‍ക്ക് സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ കൂക്കിവിളി കേള്‍ക്കേണ്ടിയും വന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിലപാടിന് എതിരെ കണ്‍സര്‍വേറ്റീവുകള്‍ രംഗത്ത് വന്നുകഴിഞ്ഞു. ലോകത്തിനായി എന്‍എച്ച്എസ് തുറന്നുനല്‍കുന്നത് നശീകരണ നടപടിയാകുമെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ച് ശ്രോതസ്സുകള്‍ ഇല്ലാതെ സമ്മര്‍ദം അതിരൂക്ഷമാണ്. 

രാജ്യത്തെ ശക്തമായ ട്രേഡ് യൂണിയനുകളില്‍ ഒന്നാണ് ബിഎംഎ. ചാര്‍ജ്ജ് ഈടാക്കുന്ന രീതിക്കെതിരെ ഇവര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി വിലപേശല്‍ നടത്തും. സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവന്നാലും ഡോക്ടര്‍മാര്‍ സഹകരിച്ചെങ്കില്‍ മാത്രമെ ഇത് പ്രയോഗിക്കാന്‍ കഴിയൂ. 




കൂടുതല്‍വാര്‍ത്തകള്‍.