CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 11 Seconds Ago
Breaking Now

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് നിലനില്‍ക്കുമെന്ന് മുംബൈ പോലീസ്

ബിനോയിക്കെതിരായി പുറപ്പെടുവിച്ച ലുക് ഔട്ട് നോട്ടീസ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് നിലനില്‍ക്കുമെന്ന് മുംബൈ പോലീസ്. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തെങ്കിലും, ബിനോയിയെ കണ്ടെത്താന്‍ ഇത് വരെ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ, ബിനോയ് രാജ്യം വിട്ടതായും സൂചനയുണ്ട്. എന്നാല്‍, ബിനോയിക്കെതിരായി പുറപ്പെടുവിച്ച ലുക് ഔട്ട് നോട്ടീസ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.

നാളെ മുംബൈ സെഷന്‍സ് കോടതിയില്‍ ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മുംബൈ പോലീസിന്റെ വെളിപ്പെടുത്തല്‍. യുവതി നല്‍കിയ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതി ഭാഗം അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, ആ കുറ്റം നിലനില്‍ക്കുമെന്നും ബിനോയിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുംബൈ ഡിസിപി പറഞ്ഞു.

വര്‍ഷങ്ങളോളം ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതി. യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ പിതാവ് ബിനോയിയാണെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത് ബിനോയിയുടെ പേരാണ്. യുവതിയുടെ പാസ്‌പ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നതും ബിനോയിയുടെ പേര് തന്നെയെന്നത് ശക്തമായ തെളിവുകളാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.