CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 37 Seconds Ago
Breaking Now

ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജഴ്‌സി; എതിര്‍പ്പുമായി കോണ്‍ഗ്രസും, എസ്പിയും; മോദിജിയുടെ കാവിവത്കരണം ഇന്ത്യന്‍ ടീമിലും!

കേന്ദ്ര സര്‍ക്കാരാണ് ഈ ഓറഞ്ച് ജഴ്‌സിക്ക് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി ആരോപിച്ചു.

ലോകകപ്പില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി അണിയുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടികള്‍ രംഗത്ത്. ടീം ഇന്ത്യ അണിയുന്ന ജഴ്‌സിയുടെ നിറത്തില്‍ ആക്ഷേപം രേഖപ്പെടുത്തി മുസ്ലീം എംഎല്‍എമാരാണ് എത്തിയിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ മുസ്ലീം എംപിമാര്‍ ഈ വിഷയത്തില്‍ അപലപിക്കലും രേഖപ്പെടുത്തിക്കഴിഞ്ഞു. 

കേന്ദ്ര സര്‍ക്കാരാണ് ഈ ഓറഞ്ച് ജഴ്‌സിക്ക് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി ആരോപിച്ചു. രാജ്യത്തെ കാവിവത്കരണം നടത്തുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് അസ്മിയുടെ വാദം. 'മോദിജിക്ക് രാജ്യത്തെ കാവിവത്കരിക്കണം. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഡിസൈന്‍ ചെയ്തത് ഒരു മുസ്ലീമാണ്. മറ്റ് നിറങ്ങള്‍ തെരഞ്ഞെടുക്കാതെ ഓറഞ്ച് എന്ത് കൊണ്ട് തെരഞ്ഞെടുത്തു? ജഴ്‌സി ത്രിവര്‍ണ്ണമാക്കണം', അസ്മി പറയുന്നു. 

കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാനും ഈ വാദം ആവര്‍ത്തിച്ചു. മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഖാന്‍ പറയുന്നത്. തങ്ങളുടെ ഏഴാം മത്സരത്തിലാണ് വിരാട് കോലിയും സംഘവും ഓറഞ്ച് നിറത്തിലുള്ള ജഴ്‌സി ധരിക്കുന്നത്. ഇംഗ്ലണ്ടിനും നീല ജഴ്‌സി ആയതാണ് കാരണം. 

നിലവില്‍ കോളറിലുള്ള ഓറഞ്ച് പ്രധാനമായും, നീല കോളറിലും ഇടംപിടിക്കുന്നത് മാത്രമാകും മാറ്റം. ഇതിനെയാണ് രാഷ്ട്രീയ വാദങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.  

 

 




കൂടുതല്‍വാര്‍ത്തകള്‍.