CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 30 Seconds Ago
Breaking Now

ഭാര്യമാര്‍ ജാഗ്രതൈ! ഭര്‍ത്താവിനോട് കൂടുതല്‍ സമയം വീട് വൃത്തിയാക്കാനും, ജിമ്മില്‍ സമയം കുറച്ച് ചെലവാക്കാനും ആവശ്യപ്പെട്ട 58-കാരിയെ അറസ്റ്റ് ചെയ്തു; 17 മണിക്കൂര്‍ സെല്ലില്‍ അടച്ചിട്ടു; അമിത നിയന്ത്രണത്തില്‍ കുറ്റം ചാര്‍ത്തി

നാല് മണിക്കൂര്‍ കാര്‍ വൃത്തിയാക്കാന്‍ കുഴപ്പമില്ലാത്ത ഭര്‍ത്താവിന് വീട് വൃത്തിയാക്കാനാണ് ബുദ്ധിമുട്ടെന്നാണ് ഭാര്യയുടെ പരാതി

ജോലി ചെയ്ത് നടുവൊടിയുന്നതിനിടയില്‍ ഭര്‍ത്താവിനോട് വീട്ടിലെ ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ഭാര്യമാര്‍ സൂക്ഷിക്കുക! നോര്‍ത്ത് യോര്‍ക്ക്ഷയര്‍ കാറ്ററിക് സ്വദേശിനി വലേറി സാന്‍ഡേഴ്‌സിന്റെ അനുഭവം ഇതിന് ഉദാഹരണം. ഭര്‍ത്താവിനോട് വീട്ടുജോലികള്‍ ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടതിന് ക്ലീനര്‍ കൂടിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് ഞെട്ടിക്കുന്നത്. ഇവരെ 17 മണിക്കൂര്‍ സെല്ലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഭര്‍ത്താവിനെ അമിതമായി നിയന്ത്രിച്ച കുറ്റമാണ് പോവീസ് വലേറിക്ക് എതിരെ ചാര്‍ത്തിയത്. 

ബോഡിബില്‍ഡറായ ഭര്‍ത്താവ് മൈക്കിളിനോട് പാഷ്യോ ഡോറുകളും, ഹൂവറും വൃത്തിയാക്കാനാണ് വലേറി ആവശ്യപ്പെട്ടത്. ജിമ്മില്‍ പോകുന്നത് കുറയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ പേരില്‍ പോലീസ് നടപടിയാണ് വലേറിയ്ക്ക് നേരിടേണ്ടി വന്നത്. അമിതമായ നിയന്ത്രണത്തിന്റെ പേരില്‍ കേസെടുത്തെങ്കിലും വിചാരണയ്ക്ക് മുന്‍പ് തന്നെ ഇത് തള്ളിയത് വലേറിക്ക് ആശ്വാസമായി. 

ശാരീരികമല്ലാത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാനാണ് 2015 ഡിസംബറില്‍ കുടുംബങ്ങളിലെയും, മറ്റ് ബന്ധങ്ങളിലും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ കുറ്റകൃത്യ നിയമം നിലവില്‍ വരുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 97 ശതമാനം കേസുകളും പുരുഷന്‍മാര്‍ക്ക് എതിരെയാണ്. നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ അറസ്റ്റിലായത് 7304 പേര്‍. 1157 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. കേവലം 235 പേര്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടു. 

വീട്ടിലെ പണികളില്‍ കുറച്ച് സഹായിക്കാന്‍ പറഞ്ഞതിന് തന്നെ ക്രിമിനലായി പരിഗണിച്ചത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള കാര്യമാണെന്ന് വലേറി പറയുന്നു. 4 അടി 10 ഇഞ്ച് വലുപ്പമുള്ള തന്നെ പൊക്കാന്‍ നാല് പോലീസ് ഓഫീസര്‍മാരും രണ്ട് വാനുമാണ് കുതിച്ചെത്തിയത്. 16 സ്റ്റോണ്‍ വരുന്ന ഭര്‍ത്താവിനെതിരെ നിയന്ത്രിത പെരുമാറ്റം നടത്തിയെന്ന കേസ് പക്ഷെ മുന്നോട്ട് പോയില്ല. വിചാരണ തുടങ്ങിയപ്പോള്‍ തന്നെ കേസ് തള്ളി. 

നാല് മണിക്കൂര്‍ കാര്‍ വൃത്തിയാക്കാന്‍ കുഴപ്പമില്ലാത്ത ഭര്‍ത്താവിന് വീട് വൃത്തിയാക്കാനാണ് ബുദ്ധിമുട്ടെന്നാണ് ഭാര്യയുടെ പരാതി. ജിം മാനേജറായി ജോലി ലഭിച്ചതോടെയാണ് മൈക്കിള്‍ ബോഡി ബില്‍ഡിംഗില്‍ ആകര്‍ഷിക്കപ്പെട്ടത്. ഇത് വലേറിയെ ചൊടിപ്പിച്ചിരുന്നു. എന്തായാലും കേസ് വന്നതോടെ ബന്ധം മോശമായ ഇരുവരും വിവാഹമോചനത്തിന്റെ നടപടിക്രമങ്ങളിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.