CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 59 Seconds Ago
Breaking Now

ഷെറിന്‍ മാത്യുവിന്റെ കൊലപാതകം ; മലയാളിയായ വളര്‍ത്തച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി

ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്ലി മാത്യൂസിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.

ഷെറിന്‍ മാത്യൂസ് കൊലപാതകക്കേസില്‍ വളര്‍ത്തച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്ലി മാത്യൂസിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കന്‍ കോടതിയുടേതാണ് വിധി. 

2017 ഒക്ടോബര്‍ മാസത്തിലാണ് ഷെറിന്‍ കൊല്ലപ്പെട്ടത്. ടെക്‌സസിലെ വീടിന് സമീപത്ത് വെച്ചായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ കുടിയ്ക്കാന്‍ നിര്‍ബന്ധിച്ചെന്നും കുടിക്കാതെ വന്നതോടെ ശാസിച്ച് കുടിപ്പിച്ചെന്നും ഈ സമയം പാലു തൊണ്ടയില്‍ കുടുങ്ങിയതാണെന്നുമാണ് വെസ്ലി മാത്യുവിന്റെ വാദം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയും പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടക്കം മുതലേ ഇയാള്‍ കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ കുട്ടിയോടുള്ള മാതാപിതാക്കളുടെ പെരുമാറ്റം പോലീസ് അന്വേഷിക്കുകയും ഇരുവരേയും പിടികൂടുകയുമായിരുന്നു. കൊലക്കുറ്റം പിന്നീട് ഇയാള്‍ സമ്മതിച്ചു.

 

കുട്ടികളില്ലാതിരുന്ന വെസ്ലി മാത്യൂസ് ഷെറിനെ ദത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഷെറിനും ഭാര്യയ്ക്കുമൊപ്പം ഇയാള്‍ അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. ഇതിനിടെയാണ് കുട്ടിയ്ക്ക് ചെറിയ തോതില്‍ മാനസീക അസ്വാസ്ഥ്യമുള്ളതായി മാതാപിതാക്കള്‍ കണ്ടെത്തുന്നത്. ഇതോടെ ഇരുവര്‍ക്കും കുട്ടിയോട് ഇഷ്ടക്കേടുണ്ടാവുകയും ഷെറിനെ കൊല ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.