CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 4 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ ഭയക്കണം ഈ നേതാവിനെ; ബ്രിട്ടനിലെ കുടിയേറ്റ നയം ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റത്തിലേക്ക് മാറ്റും; 50 വയസ്സ് കഴിഞ്ഞവരെ പടി കടത്തില്ല; ടോറി നേതൃപോരാട്ടത്തില്‍ 18-ാം അടവ് പുറത്തെടുത്ത് ബോറിസ്

ഇയു ഉപേക്ഷിക്കുമ്പോള്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള വഴികള്‍ നമ്മുടെ കൈയിലുണ്ടാകണമെന്ന് ബോറിസ്

ബ്രക്‌സിറ്റ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് ബ്രിട്ടീഷുകാര്‍ വോട്ട് രേഖപ്പെടുത്താനുള്ള പ്രധാന കാരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അനിയന്ത്രിതമായ കുടിയേറ്റം തന്നെയാണ്. സമാധാനമായി കഴിഞ്ഞിരുന്ന പല പട്ടണങ്ങളിലും ദരിദ്ര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കടന്നുകയറുന്നവര്‍ അധികാരം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതിന് വിധിയെഴുതിയതപ്പോള്‍ നിയമപരമായി പ്രവേശിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുകളുണ്ടായി. 

ഇപ്പോള്‍ ടോറി പാര്‍ട്ടി നേതൃസ്ഥാനത്തിനായുള്ള പോരാട്ടം രൂക്ഷമാകുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത് വരികയാണ്. ബ്രിട്ടനില്‍ ഓസ്‌ട്രേലിയന്‍ രീതിയിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റം ആവിഷ്‌കരിക്കുമെന്നാണ് നേതൃസ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. യുകെയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ലെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഈ നിലപാട്. 

തന്റെ പ്രചരണങ്ങള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കലുള്ള ബോറിസ് കുടിയേറ്റത്തെ വീണ്ടും പ്രചരണ ആയുധമാക്കുകയാണ്. കടുപ്പമേറിയ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റം ഒരുക്കുമെന്നാണ് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നത്. ഹൈലി-സ്‌കില്‍ഡ് വര്‍ക്കര്‍മാരെ മാത്രം ഇമിഗ്രേഷന്‍ വഴി അകത്തെത്തിക്കാനും, 50 വയസ്സ് കഴിഞ്ഞവരെ ബ്രിട്ടീഷ് മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കാതിരിക്കാനും പദ്ധതി വഴി സാധിക്കുമെന്നാണ് പറയപ്പെടുന്നത്. കൃത്യമായ ജോലി ഉറപ്പിച്ച ശേഷമാണ് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് കൂടി പ്രകടിപ്പിച്ച് ബ്രിട്ടനില്‍ പ്രവേശിക്കേണ്ടതെന്നും നയം പറയുന്നു. 

ഇയു ഉപേക്ഷിക്കുമ്പോള്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള വഴികള്‍ നമ്മുടെ കൈയിലുണ്ടാകണമെന്ന് ബോറിസ് വ്യക്തമാക്കി. ആതിഥേയത്വം ചൂഷണം ചെയ്യുന്നവരെ നേരിടാന്‍ തയ്യാറാകണം. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളുടെ മഹത്തായ സിസ്റ്റങ്ങളില്‍ നിന്നും പഠിക്കാന്‍ ഒരുങ്ങണം, ബോറിസ് പ്രഖ്യാപിച്ചു. പ്രായം, യോഗ്യത, സ്‌കില്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഓസ്‌ട്രേലിയ കുടിയേറ്റ നയം നടപ്പാക്കുന്നത്. നിലവിലെ ഇമിഗ്രേഷന്‍ ബില്ലില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തി അതിവേഗം ഇത് നടപ്പാക്കാമെന്ന് ജോണ്‍സണ്‍ ക്യാംപ് വാദിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.