Breaking Now

മരിച്ചെന്ന് കരുതി മകളെ ബൈക്കില്‍ കൊണ്ടുപോയി ; കിണറ്റില്‍ തള്ളും മുമ്പ് ഞരക്കമുണ്ടായിരുന്നു ; 16 കാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ മൊഴിയിങ്ങനെ

കഴിഞ്ഞ 10ന് രാത്രി ഒമ്പതരയ്ക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മീരയെ കൊലപ്പെടുത്തിയത്.

നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മീരയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകം നടന്ന വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന് പരിസരത്തും പ്രതികളായ അമ്മ മഞ്ജുഷയേയും കാമുകന്‍ അനീഷിനേയും എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ 10ന് രാത്രി ഒമ്പതരയ്ക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മീരയെ കൊലപ്പെടുത്തിയത്.

പറണ്ടോട്ടെ വാടക വീട്ടിലാണ് സംഭവം നടന്നത്. അനീഷും മഞ്ജുവും തമ്മിലുള്ള രഹസ്യ ബന്ധത്തെ മീര ചോദ്യം ചെയ്തതില്‍ പ്രകോപിതരായ ഇരുവരും മീരയുടെ കഴുത്തില്‍ കിടന്ന ഷാള്‍ കുരുക്കിട്ട് ഇരുഭാഗത്തു നിന്നും വലിച്ചു മുറുക്കിയാണ് കൊലപ്പെടുത്തിയത്. അബോധാവസ്ഥയിലായി നിലത്തുവീണ മീര മരിച്ചെന്ന് കരുതി വാരാന്തയില്‍ എടുത്തു കിടത്തി. മീരയെ ബൈക്കില്‍ നടുക്ക് ിരുത്തി അഞ്ച് കിലോമീറ്റോറോളം അകലെയുള്ള അനീഷിന്റെ വീട്ടിലെത്തിച്ച് സമീപത്തെ പുരയിടത്തില്‍ ഇട്ടു. ഞരക്കം തോന്നിയതോടെ അനീഷ് സിമന്റ് ഇഷ്ടികകള്‍ മീരയുടെ ശരീരത്തില്‍ വച്ചുകെട്ടി മൂടി നീക്കി അതിലേക്ക് തള്ളുകയായിരുന്നു.

രാത്രി വാടക വീട്ടില്‍ തിരിച്ചെത്തി മീരയെ കൊല്ലാനുപയോഗിച്ച ഷാള്‍ ഉള്‍പ്പെടെ എടുത്ത് നാഗര്‍കോവിലേക്ക് മുങ്ങി. കൊലയ്ക്കുപയോഗിച്ച ഷാള്‍ ലോഡ്ജിന് സമീപം ഉപേക്ഷിച്ചത് പോലീസ് കണ്ടെത്തി.




കൂടുതല്‍വാര്‍ത്തകള്‍.