Breaking Now

പീഡന ശ്രമം എതിര്‍ത്ത അറുപതുകാരിയായ വീട്ടമ്മയെ പട്ടാപകല്‍ കഴുത്തറത്തു കൊന്നു ; അയല്‍വാസി അറസ്റ്റില്‍

പോലീസ് നടത്തിയ അന്വേഷണത്തിലാണ് 63 കാരനായ കുഞ്ഞുമുഹമ്മദിനെ പിടികൂടിയത് .

പീഡന ശ്രമം എതിര്‍ത്തതിന് കോതമംഗലം വടാട്ടുപാറയില്‍ 60 കാരിയായ വീട്ടമ്മയെ പട്ടാപകല്‍ കഴുത്തറത്ത് കൊന്നു. കേസില്‍ അയല്‍വാസിയായ ടാപ്പിങ് തൊഴിലാളി കുഞ്ഞു മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. 

കുഞ്ചറക്കാട്ട് മാത്യൂവിന്റെ ഭാര്യ മേരിയാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെ വീടിന് പിന്നിലെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീട്ടിലെ ടാപ്പിങ് തൊഴിലാളി കുഞ്ഞുമുഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. രാവിലെ റബര്‍ ടാപ്പിങ്ങിന് ശേഷം കുഞ്ഞുമുഹമ്മദ് മടങ്ങിപോയിരുന്നു. പത്തുമണിയോടെ മേരിയുടെ ഭര്‍ത്താവ് മാത്യു പുറത്തേക്ക് പോകുന്നത് കുഞ്ഞുമുഹമ്മദ് കണ്ടു. ഇതതെടെ തോട്ടത്തിലെത്തി റബര്‍ പാലെടുത്തുകൊണ്ടിരുന്ന മേരിയെ കയറിപിടിച്ചു. എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്ത മേരിയെ കത്തിയുപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. 11 മണിയോടെ തിരിച്ചെത്തിയമാത്യു കണ്ടത് ചോരവാര്‍ന്ന നിയില്‍ മേരിയുടെ മൃതദേഹമാണ്. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് 63 കാരനായ കുഞ്ഞുമുഹമ്മദിനെ പിടികൂടിയത് .




കൂടുതല്‍വാര്‍ത്തകള്‍.