Breaking Now

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിയെ തേടി ഭാഗ്യം ; തിരുവനന്തപുരം സ്വദേശി സ്വപ്നയ്ക്ക് 22 കോടി സമ്മാനം

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കുടുംബത്തോടൊപ്പം യുഎഇയില്‍ താമസിക്കുകയാണ് സ്വപ്ന.

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് നേട്ടം. ഏറ്റവും ഒടുവിലത്തെ ദി ഡ്രീം 12 മില്ല്യണ്‍ സീരീസ് 205ല്‍ കൊല്ലം സ്വദേശിയായ സ്വപ്ന നായര്‍ക്ക് ഒന്നാം സമ്മാനമായ 12 ലക്ഷം ദിര്‍ഹം (22.40 കോടിയോളം രൂപ) സമ്മാനമായി ലഭിച്ചു. 217892 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കുടുംബത്തോടൊപ്പം യുഎഇയില്‍ താമസിക്കുകയാണ് സ്വപ്ന. 

അബുദാബി കേന്ദ്രീകരിച്ചുള്ള എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സിയില്‍ ജോലിചെയ്യുകയാണ് സ്വപ്ന. തിരുവനന്തപുരം സ്വദേശിയാണ് സ്വപ്നയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് അഞ്ച് വയസുകാരിയായ മകളുണ്ട്. 2010 മുതല്‍ ഇവര്‍ അബുദാബിയിലാണ് താമസം. താന്‍ ടിക്കറ്റ് വാങ്ങിയ വിവരം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ ഭര്‍ത്താവ് അത്ഭുതപ്പെട്ടുപോയെന്നും സ്വപ്ന പറയുന്നു. 

ജൂണ്‍ ഒന്‍പതിന് ഓണ്‍ലൈന്‍ മാര്‍ഗമാണ് സ്വപ്ന ടിക്കറ്റെടുത്തത്. ആദ്യ ഏഴ് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ഇതിലും മലയാളികളുണ്ട്. ഏഴില്‍ ആറും ഇന്ത്യക്കാരാണ് നേടിയത്. രണ്ടാം സമ്മാനം 100,000 ദിര്‍ഹം പാകിസ്ഥാന്‍ സ്വദേശി സയീദ് ഷഹബാദ് അലിക്കാണ് ലഭിച്ചത്. 

ഹന്‍സ്രാജ് മുകേഷ് ഭാട്ടിയ ഇന്ത്യക്കാരനാണ് ബിഗ് ടിക്കറ്റിലെ ബിഎംഡബ്ല്യു സീരീസിലെ വിജയി. 

 




കൂടുതല്‍വാര്‍ത്തകള്‍.