Breaking Now

പീഡനക്കേസില്‍ ബിനോയ് കോടിയേരി ഹാജരായി ; ഓഷിവാര പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിട്ടു മടങ്ങി

ബിനോയ്ക്ക് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് പോലീസ് സ്റ്റേഷനില്‍ എത്തി ബിനോയ് കീഴടങ്ങിയത്.

പീഡനക്കേസില്‍ പ്രതിയായ ബിനോയ് കോടിയേരിയെ മുംബൈ ഓഷിവാര പോലീസ് വ്യാഴാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കോടതി ഉത്തരവ് പ്രകാരം 25,000 രൂപയുടെ ജാമ്യത്തിലാണ് ബിനോയ്‌യെ വിട്ടയച്ചത് .വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിനോയ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ബിനോയ്ക്ക് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് പോലീസ് സ്റ്റേഷനില്‍ എത്തി ബിനോയ് കീഴടങ്ങിയത്. 

മുംബൈ സ്വദേശിയായ വനിതയുടെ പരാതിയിലാണ് ബിനോയ് കോടിയേരിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്!ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, വഞ്ചനക്കുറ്റം എന്നിവ ചുമത്തിയായിരുന്നു എഫ്‌ഐആര്‍.  ജൂണ്‍ 13ന് ഓഷിവാര പോലീസ് സ്റ്റേഷനില്‍ ചുമത്തിയ എഫ്‌ഐആര്‍ അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച പരാതിക്കാരി തന്റെ കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നും ആരോപിച്ചു. ഇതിന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സന്നദ്ധയാണെന്നും ഇവര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റിന് ബിനോയ് കോടിയേരി വിസമ്മതിച്ചു. 

എല്ലാ തിങ്കളാഴ്!ച്ചയും ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അടുത്ത ഒരുമാസത്തെക്കാണ് ഹാജരാകേണ്ടത്. അഭിഭാഷകന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.