Breaking Now

ലുലുമാളില്‍ ഷോപ്പിങ് തിരക്ക് ; അമ്പതു ശതമാനം വിലക്കുറവില്‍ പ്രമുഖ ബ്രാന്‍ഡ് സാധനങ്ങള്‍ ; രാത്രിയിലും പകല്‍ പോലെ ഷോപ്പിംഗ് ഉത്സവം

മൂന്നു ദിവസം നീളുന്നതാണ് ഓഫര്‍.

ഷോപ്പിങ് ആഘോഷം തുടങ്ങി കഴിഞ്ഞു. ലുലുവില്‍ വലിയ വിലക്കുറവ് പ്രഖ്യാപിച്ചതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രിയിലും പകല്‍ പോലെ ആളുകള്‍ ഷോപ്പിങ്ങിനായി തിരക്കു കൂട്ടുകയാണ്. മൂന്നു ദിവസം നീളുന്നതാണ് ഓഫര്‍.

അഞ്ഞൂറിലേറെ ബ്രാന്‍ഡുകള്‍ക്ക് 50 ശതമാനം വിലക്കുറവുമായി ലുലു മാള്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറീസ്, ബാഗുകള്‍, ഫുട്‌വെയറുകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ഹോം ആന്‍ഡ് ഡെക്കോര്‍, ഗിഫ്റ്റുകള്‍, ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വ്യത്യസ്ത സേവനങ്ങള്‍ തുടങ്ങിയവ ഈ ഓഫറിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.

ലുലു ഫാഷന്‍ സ്‌റ്റോര്‍, ലുലു കണക്ട്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ആക്‌സസറൈസ്, സ്പ്ലാഷ്, ആന്റ്, ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോമോഡ, ടോമി ഹിള്‍ഫിഗര്‍, യുസിബി, പ്യൂമ, ലീ, റാംഗ്‌ളര്‍, ലിവൈസ്, ഫോര്‍ എവര്‍ ന്യൂ, പെപെ തുടങ്ങിയ ദേശീയ  അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.