Breaking Now

കാമുകനെ മകളുടെ ഭര്‍ത്താവാക്കാന്‍ നോക്കി ; ക്രൂര കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനീഷുമായുള്ള അടുപ്പം തുടരുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ജുഷ ഈ നീക്കം നടത്തിയത്

നെടുമങ്ങാട് 16 കാരി മീരയുടെ കൊലപാതക കേസില്‍ പിടിയിലായ അമ്മയേയും കാമുകനേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അനീഷിനെ കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് സൂചന നല്‍കുന്നു.

അനീഷുമായുള്ള അടുപ്പം തുടരുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ജുഷ ഈ നീക്കം നടത്തിയത്. എന്നാല്‍ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും മൂലം മീര അതിന് വഴങ്ങിയില്ല. ഇങ്ങനെയാണ് വീട്ടില്‍ വഴക്കുണ്ടായതും മീരയെ കൊല്ലുന്നതും.

കഴിഞ്ഞ 10ന് രാത്രി അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി കഴിഞ്ഞത് പെണ്‍കുട്ടിചോദ്യംചെയ്തു. തുടര്‍ന്ന് കട്ടിലില്‍ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേര്‍ന്ന് ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായി നിലത്തുവീണ മീര മരിച്ചെന്ന് കരുതി വരാന്തയില്‍ കിടത്തുകയായിരുന്നു. പിന്നീട് അഞ്ച് കിലോമീറ്ററോളം ബൈക്കിന് നടുവില്‍ ഇരുത്തി അനീഷിന്റെ പുരയിടത്ത് എത്തിച്ചു. മീരയ്ക്ക് ഞരക്കമുണ്ടെന്ന് തോന്നിയതോടെ അനീഷ് സിമന്റ് ഇഷ്ടികകള്‍ വച്ചുകെട്ടി കിണിറ്റിലിടുകയായിരുന്നു. പിന്നീട് നാടുവിട്ട ഇവരെ പോലീസ് പിടികൂടിയപ്പോഴാണ് മകളുടെ കൊലപാതക വിവരം മുഴുവന്‍ പുറത്തുവന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.