CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 21 Seconds Ago
Breaking Now

ധോണി ക്രിക്കറ്റ് ഉപേക്ഷിക്കരുത്; രണ്ട് വര്‍ഷം കൂടി തുടരണം; ക്യാപ്റ്റന്‍ കൂളിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ ലസിത് മലിംഗ പറയുന്നത് ഇങ്ങനെ

ഈ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനെ അടുത്തൊന്നും ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മലിംഗ് കരുതുന്നു.

ലോകകപ്പ് മത്സരങ്ങളിലെ മെല്ലെപ്പോക്കിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി ശ്രീലങ്കന്‍ താരം ലസിത് മലിംഗ രംഗത്ത് വന്നിരിക്കുകയാണ്. 

യുവ തലമുറയ്ക്ക് ഉത്തരവാദിത്വം കൈമാറുന്നതിന് മുന്‍പ് ഒന്ന്, രണ്ട് വര്‍ഷം കൂടി ധോണിക്ക് കളിക്കളത്തില്‍ തുടരാന്‍ കഴിയുമെന്നാണ് മലിംഗയുടെ വിശ്വാസം. അഫ്ഗാനിസ്ഥാന് എതിരായ മത്സരത്തിന് ശേഷം ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ ബാറ്റിംഗ് രീതിയെ വിമര്‍ശിച്ചിരുന്നു. പ്രത്യേകിച്ച് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ധോണി മോശം പ്രകടനമാണ് പുറത്തെടുത്തത്. 

വിമര്‍ശനത്തിന്റെ തോത് വളരെ ഉയരത്തിലാണെങ്കിലും വിക്കറ്റ്കീപ്പര്‍ബാറ്റ്‌സ്മാനെ അടുത്തൊന്നും ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് മലിംഗ് കരുതുന്നു. ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നില്‍ ധോണിയുടെ ആഴത്തിലുള്ള അനുഭവസമ്പത്ത് ഏറെ ഗുണം ചെയ്‌തെന്നും ലങ്കന്‍ പേസര്‍ വ്യക്തമാക്കി. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും മികച്ച ഫിനിഷര്‍ എംഎസ് തന്നെ. ഭാവിയിലും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല. മത്സരത്തില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാനും അവര്‍ക്ക് സാധിക്കും, മലിംഗ കൂട്ടിച്ചേര്‍ത്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.