CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 5 Seconds Ago
Breaking Now

എല്ലാ കഥയ്ക്കും അവസാനമുണ്ട്; ഷൊയിബ് മാലികിനോട് ഭാര്യ സാനിയ മിര്‍സ

ടൂര്‍ണമെന്റിന് മുന്‍പ് തന്നെ മാലിക് തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചിരുന്നു.

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷൊയിബ് മാലിക്കിനെ പ്രശംസിച്ച് ഭാര്യയും, ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സ. ക്രിക്കറ്റ് രംഗത്തെ ഭര്‍ത്താവിന്റെ നേട്ടങ്ങളില്‍ ഏറെ അഭിമാനമുണ്ടെന്നാണ് സാനിയ വ്യക്തമാക്കിയത്. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ബംഗ്ലാദേശിന് എതിരെയുള്ള അവസാന മത്സരത്തില്‍ 94 റണ്ണിന്റെ വിജയം നേടിയതിന് പിന്നാലെയാണ് ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാലിക് ആ തീരുമാനം നടപ്പാക്കിയത്. 

ടൂര്‍ണമെന്റിന് മുന്‍പ് തന്നെ മാലിക് തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചിരുന്നു. ഏകദിനങ്ങളില്‍ നിന്നുമുള്ള വിരമിക്കലിനെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ് ഇങ്ങനെ 'ഇന്ന് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. ഒപ്പം കളിച്ച എല്ലാ താരങ്ങള്‍ക്കും, പരിശീലനം നല്‍കിയ കോച്ചുമാര്‍ക്കും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി. എല്ലാത്തിനും ഉപരി ആരാധകര്‍ക്ക്', മാലിക് കുറിച്ചു. 

ഭര്‍ത്താവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുകഴ്ത്തലുമായി സാനിയ ട്വിറ്ററില്‍ എത്തിയത്. 'എല്ലാ കഥയ്ക്കും അവസാനമുണ്ട്, പക്ഷെ ജീവിതത്തില്‍ ഓരോ കഥയും പുതിയ തുടക്കമാണ്. 20 വര്‍ഷം രാജ്യത്തിനായി അഭിമാനത്തോടെ കളത്തിലിറങ്ങി. നിങ്ങളുടെ നേട്ടങ്ങളില്‍ ഞാനും ഇഷാനും അഭിമാനിക്കുന്നു, താങ്കള്‍ ആരെന്നതിലും', സാനിയ മിര്‍സ കുറിച്ചു. 

ഈ ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി ആദ്യത്തെ ചില മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും ശോഭിക്കാനായില്ല. ഇതോടെ ബെഞ്ചില്‍ ഇരുന്ന് കൊണ്ടാണ് ഷൊയിബ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.