ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡ് എതിരാളികള്‍. ശനിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പത്തു റണ്‍സിന് തോല്‍പ്പിച്ചതോടെ ഓസീസ് പോയന്റ് പട്ടികയില്‍ രണ്ടാമതായി. നേത്തെ ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
വിജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതാണ്. 14 പോയന്റുമായി ഓസ്ത്രേലിയ രണ്ടാമതും. പട്ടികയില്‍ ഒന്നും മൂന്നും സ്ഥനക്കാര് തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനക്കാര്‍.
ജൂലൈ 9ന് മാഞ്ചസ്റ്ററില്‍ ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇംഗ്ലണ്ട് ഓസീസ് സെമി ജൂലൈ 11 ന് നടക്കും.