Breaking Now

നിങ്ങളാരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ ; എന്നാല്‍ ഞാന്‍ കണ്ടിട്ടുണ്ട് ; വൈകാരികമായ കുറിപ്പുമായി കുഞ്ചാക്കോ

14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ദമ്പതികള്‍ക്ക് ഇസഹാക്ക് ജനിക്കുന്നത്. താര പ്രഭയിലായിരുന്നു കുഞ്ഞിന്റെ മാമോദിസ. കുഞ്ചാക്കോ ബോബന്റെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രിയയ്ക്കും ഇസയ്ക്കുമൊപ്പം മാമോദിസ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ കുറിപ്പ്.

നിങ്ങളാരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?ഞാന്‍ കണ്ടിട്ടണ്ട്, കേട്ടിട്ടുണ്ട്,സ്പര്‍ശിച്ചിട്ടുണ്ട് !എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന മനുഷ്യരിലൂടെ, എന്നെ സ്‌നേഹിച്ചവരിലൂടെ, സഹായിച്ചവരിലൂടെ,എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചവരിലൂടെ, കൂടെ നിന്നവരിലൂടെ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരിലൂടെ...ഇതാണ് ഭൂമിയിലെ എന്റെ സ്വര്‍ഗം...ദൈവത്തിന് നന്ദി...എല്ലാവര്‍ക്കും നന്ദി' കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.