CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 16 Seconds Ago
Breaking Now

നൃത്ത വിരുന്നൊരുക്കി നൂപുര ധ്വനി ; ജിഷ സംഗീത നൃത്ത്യ കലാ അക്കാദമി കുട്ടികള്‍ അവതരിപ്പിച്ച നൂപുര ധ്വനി' ഹൃദ്യമായി

നൃത്തം ഒരു തപസ്യയാണ്. മനസും ശരീരവും അര്‍പ്പിച്ച് കല ജീവിതമാക്കുന്നവര്‍ക്ക് ഓരോ വേദിയും ഒരനുഗ്രഹമാണ്. വേദിയില്‍ മുദ്രയിലൂടെ ലാസ്യ ഭംഗി ആസ്വാദകരിലേക്ക് എത്തിക്കുകയായിരുന്നു ഓരോ നര്‍ത്തകരും.

കലയുടെ ആസ്വാദ്യര്‍ക്കു മികച്ചൊരു വിരുന്നായി മാറി നൂപുര ധ്വനി. ന്യൂപോര്‍ട്ടില്‍ ഒരുപിടി ആസ്വാദകരുടെ മുന്നില്‍ നൃത്തമാടി മാറ്റു തെളിയിച്ചിരിക്കുകയാണ് ജിഷ ടീച്ചറുടെ ശിഷ്യര്‍.

നൃത്തം ഒരു ഉപാസന കൂടിയാണ്. നൃത്തത്തിനായി ഉഴിഞ്ഞു വച്ച വ്യക്തിയാണ് ജിഷ ടീച്ചര്‍, ടീച്ചറുടെ 13 ഓളം നൃത്ത സെന്ററിലായി നാനൂറിലേറെ ശിഷ്യരുണ്ട്. ഇവരാണ് ഒരു ഗുരുദക്ഷിണ പോലെ അരങ്ങില്‍ ആടി തകര്‍ത്തത്. ന്യൂപോര്‍ട്ട് റോഗ്മോണ്ട് സ്‌കൂളില്‍ മൂന്നു മണിയ്ക്ക് തുടങ്ങി പത്തു മണി വരെയാണ് നൂപുര ധ്വനി നടന്നത്.

വേദിയില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു ഓരോരുത്തരും. ചടുലമായ നൃത്ത ചുവടുകള്‍ ചിട്ടകളോടെ പഠിച്ച് വേദിയിലെത്തിച്ചപ്പോല്‍ കാഴ്ചക്കാര്‍ക്ക് മികച്ചൊരു വിരുന്നായി മാറി ഈ പരിപാടി.

വിഭവ സമൃദ്ധമായ ഇംഗ്ലീഷ് ഡിന്നര്‍ ഒരുക്കയിരുന്നു.

സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, സെമി ക്ലാസിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി വിവധ പരിപാടികള്‍ കോര്‍ത്തിണക്കിയിരുന്നു. ശിഷ്യര്‍ അധ്യാപികയുടെ പ്രശസ്തി ഉയര്‍ത്തിയെന്ന് തന്നെ പറയാം.

ഓറിയന്റൽ ഫൈന്‍ ആര്‍ട്‌സ് അക്കാദമി ലണ്ടൻ ചെയര്‍മാന്‍ സെല്‍വ രത്‌നം സുരേഷ്, ആനി പ്രിമിനി ,ഉമ കുമാര്‍, പോള്‍ മാവലി തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ശ്രീ സെല്‍വ രക്ത സുരേഷ് തന്റെ ഉത്ഘാടന പ്രസംഗത്തിനിടെ ജിഷ ടീച്ചറിന്റെ നൃത്തത്തോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധത്തേയും പ്രശംസിച്ചു. വായ്പാട്ടും നൃത്തവും ഇട ചേര്‍ന്ന മികച്ച പരിപാടിയായിരുന്നു നൂപുര ധ്വനി

മികച്ച കുട്ടികളുടെ നൃത്തത്തിനുള്ള ഓഫേലിന്റെ ഗ്രേഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രമുഖ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫൈനാന്‍സിയേഴ്‌സ്‌ ലിമിറ്റഡും ന്യൂപോര്‍ട്ടിലെ ഏക മലയാളി കടയായ ജെ എം ജി ട്രേഡേഴ്‌സും പ്രോഗ്രാമിന്റെ സ്‌പോണ്‍സേഴ്‌സായിരുന്നു. ജോഷി മേഘ്‌ന തുടങ്ങിയവര്‍ അവതാരകരായിരുന്നു.

ബെറ്റര്‍ ഫ്രെയിംസിന്റെ രാജേഷ് നടപ്പള്ളിയും സോജി ഡിവൈസസും ആണ് ഫോട്ടോവീഡിയോ ഗ്രാഫി നിയന്ത്രിച്ചിരുന്നത്. പ്രമോദ് പിള്ള സൗണ്ട് ആന്‍ഡ് ലൈറ്റ് നിയന്ത്രിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് 

 




കൂടുതല്‍വാര്‍ത്തകള്‍.