Breaking Now

അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിദിനം മുപ്പതു രൂപ യുപി സര്‍ക്കാര്‍ വക !

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്

യുപിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിദിനം 30 രൂപ വീതം നല്‍കാനൊരുങ്ങു യോഗി സര്‍ക്കാര്‍. പ്രതിമാസം 900 രൂപ വീതം കാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ എത്തുന്ന തരത്തിലാണ് പദ്ധതി.

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. കാലിത്തീറ്റ അടക്കം വാങ്ങുന്നതിനാണ് 30 കൂര. ചാണകവും വളവും ഗോമൂത്രവും വില്‍ക്കുന്നതിലൂടെ ഗോശാലകള്‍ സ്വയം പര്യാപ്തത നേടണമെന്ന് ഗോരക്ഷാ ആയോഗിന്റെ യോഗത്തില്‍ സംസാരിക്കേ മുഖ്യമന്ത്രി പറഞ്ഞു.

ഗോ രക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ജില്ലകളില്‍ സംസാരിച്ച് വിവരങ്ങള്‍ തേടണമെന്നാണ് നിര്‍ദ്ദേശം. 

 




കൂടുതല്‍വാര്‍ത്തകള്‍.