Breaking Now

വിമാനത്തിന്റെ വാതിലിനിടയില്‍ കുടുങ്ങി ; യുവാവിന് ദാരുണാന്ത്യം

ലാന്‍ഡിങ് ഗിയര്‍ വാതിലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു.

വിമാനത്തിന്റെ വാതിലിനിടയില്‍ കുടുങ്ങി യുവാവ് മരിച്ചു. സ്‌പൈസ്‌ജെറ്റ് ടെക്‌നീഷ്യന്‍ ആയ രോഹിത് പാണ്ഡെ (22)യാണ് മരിച്ചത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍വച്ചായിരുന്നു അപകടം. ലാന്‍ഡിങ് ഗിയര്‍ വാതിലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു.

ക്യു 400 വിമാനത്തിന്റെ തകരാറ് പരിഹരിക്കുന്നതിടെയാണ് അപകടമുണ്ടായതെന്ന് സ്‌പൈസ് ജെറ്റ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹൈഡ്രോളിക് പ്രഷറിനെ തുടര്‍ന്ന് വാതില്‍ അപ്രതീക്ഷിതമായി അടഞ്ഞതോടെ രോഹിത് കുടുങ്ങിപോവുകയായിരുന്നു. രോഹിതിനെ രക്ഷിക്കുന്നതിനായി വാതില്‍ വെട്ടിപ്പൊളിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.