Breaking Now

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍ ; മരണവക്കില്‍ നിന്ന് മകന് ജീവന്‍ നല്‍കിയത് അമ്മ

അമ്മയുടെ സ്‌നേഹമാണ് ഈ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നത് .

മരണത്തിന്റെ വക്കില്‍ നിന്ന് മകനെ തിരികെ കൊണ്ടുവന്നത് അമ്മയുടെ സ്‌നേഹം. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ പതിനെട്ടുകാരന്‍ കിരണിനെയാണ് അമ്മയുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തെലങ്കാനയിലാണ് സംഭവം.

മകന്റെ അവസ്ഥയില്‍ വേദനിച്ച സിദ്ധമ്മ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ കടന്നുപോയിട്ടും മകന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. കണ്ണീരോടെ അമ്മ കാത്തിരുന്നു. ജൂലൈ 3ന് കിരണിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സിദ്ധരാമയ്യയെ അറിയിച്ചു. പിന്നാലെ കിരണിന് സ്വന്തം നാടായ പില്ലാരമാരയിലേക്ക് സിദ്ധമ്മ കൊണ്ടുപോയി. മകനെ പ്രതീക്ഷയോടെ സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. വീട്ടിലെത്തിയ അന്ന് രാത്രി സിദ്ധമ്മ കണ്ടു. മകന്റെ കണ്ണില്‍ നിന്ന് കണ്ണീരൊഴുകി വീഴുന്നത്. ഉടന്‍ പ്രദേശത്തെ ഡോക്ടറെ വിവരമറിയിച്ചു. ' പള്‍സ് കുറവായിരുന്നു. ഹൈദരാബാദിലുള്ള ഡോക്ടറെ ഞാന്‍ വിളിച്ചു. സാഹചര്യത്തെ കുറിച്ച് വിവരമറിയിച്ചു. നാല് ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു, റെഡ്ഡി പറഞ്ഞു. വരും ദിവസം കിരണിന്റെ നില മെച്ചപ്പെട്ടു. കിരണ്‍ അമ്മയോട് സംസാരിക്കുന്നുണ്ട്. അമ്മയുടെ സ്‌നേഹമാണ് ഈ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.