Breaking Now

സംയുക്ത വീണ്ടും സിനിമയിലെത്തുമോ ? ബിജു മേനോന്‍ പറയുന്നതിങ്ങനെ

വിവാഹ ശേഷം അഭിനയം വിട്ട സംയുക്ത വര്‍മ്മ വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്ന് ആരാധകര്‍ക്ക് ആഗ്രഹമുണ്ട്. ഭര്‍ത്താവ് ബിജു മേനോന്‍ പറയുന്നതിങ്ങനെയാണ്

' സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരികയെന്നത് ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവുമുണ്ട്. സിനിമയില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തയ്ക്കുണ്ട്. ഞാനൊരിക്കലും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള സ്വാതന്ത്രം അവള്‍ക്കുണ്ട്, ബിജു മേനോന്‍ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.