Breaking Now

ലഗേജിന് ഭാരം കൂടുതല്‍ ; പണം ചോദിച്ച വിമാന കമ്പനിയ്ക്ക് യാത്രക്കാരന്റെ തന്ത്രപരമായ മറുപടി വൈറല്‍

സ്‌കോട്‌ലന്‍ഡ് സ്വദേശി ജോണ്‍ ഇര്‍വിനാണ് അധിക ലഗേജുമായി ഫ്രാന്‍സിലെ വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തില്‍ ലഗേജ് ഭാരം കൂടുമ്പോഴുണ്ടാകുന്ന പ്രശ്‌നം പ്രവാസികള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ബാഗ് തുറന്ന് അധിക ഭാരമുള്ള വസ്തുക്കള്‍ ഉപേക്ഷിക്കുകയോ അധിക പണം നല്‍കുകയോ ചെയ്യലാണ് രീതി. എന്നാല്‍ ഒരു രൂപ പോലും നല്‍കാതെ ബുദ്ധിമുട്ടാതെ എട്ടുകിലോ അധിക ലഗേജ് കൊണ്ടുപോയ വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരം.

സ്‌കോട്‌ലന്‍ഡ് സ്വദേശി ജോണ്‍ ഇര്‍വിനാണ് അധിക ലഗേജുമായി ഫ്രാന്‍സിലെ വിമാനത്താവളത്തില്‍ എത്തിയത്. എട്ടുകിലോ അധികഭാരം. അധിക പണം അടക്കാന്‍ ഈസി ജെറ്റ് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇര്‍വിന്‍ ചെയ്തത് ഇങ്ങനെയാണ്. ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം പുറത്തെടുത്തു. ഒന്നിന് മുകളില്‍ ഒന്നായി 15 ടീഷര്‍ട്ടുകള്‍ ഇര്‍വിന്‍ ധരിച്ചു. ഇതോടെ അധികമുണ്ടായിരുന്ന ഭാരം  ഇര്‍വിന്റെ ദേഹത്ത്. അധിക പണം ചോദിച്ച ജീവനക്കാരനെ ഞെട്ടിച്ചു സംഭവം.

ടീഷര്‍ട്ടുകള്‍ മുകളില്‍ മുകളിലായി ധരിക്കുന്ന ഇര്‍വിന്റെ വീഡിയോ മകനാണ് പകര്‍ത്തിയത്. 30 ഡിഗ്രി ചൂടിനൊപ്പം അധികം ധരിച്ച വസ്ത്രങ്ങളും കൂടിയായപ്പോള്‍ അച്ഛന്‍ വിയര്‍ത്തുപോയെന്ന് മകന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.