CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 10 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ദുക്‌റാന തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും ജൂലൈ 12,13,14 തിയതികളില്‍

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ആണ്ടു തോറും കൊണ്ടാടുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ഈ വര്‍ഷം ആദ്യ കുര്‍ബാനയ്ക്കായി ഒരുങ്ങിയ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായി ജൂലൈ 12,13,14 തിയതികളില്‍ ആഘോഷിക്കുന്നു.

ജൂലൈ 12ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് കൊടികേറ്റും. രൂപം വെഞ്ചരിപ്പും നോവേനയും ലദീഞ്ഞും എസ്ടിഎസ്എംസിസി ബ്രിസ്‌റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ കാര്‍മികത്വത്തില്‍ നടക്കും.

രൂപതാ കാറ്റഗേറ്റിക്കല്‍ ഡയറക്ടര്‍ റവ ഫാ ജോയി വയലിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷിക്കുന്ന സുറിയാനി കുര്‍ബാന ആദ്യ ദിവസത്തെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.

തിരുനാള്‍ ദിനമായ ജുലൈ 13ാം തിയതി ശനിയാഴ്ച രാവിലെ 10.30 ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാനയ്ക്കായി ഒരുങ്ങിയ ആല്‍വിന്‍ വിന്‍സന്റ് ആന്‍സ് മരിയ മാനുവല്‍, ഇസബെല്‍ ബെര്‍ളി, ജോപോള്‍ ഷിബു, ഷോണ്‍ സന്തോഷ് എന്നിവര്‍ റവ ഫാ ടോണി പഴകളം സിഎസ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യ ബലിയില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും. റവ ഫാ പോള്‍ വെട്ടിക്കാട്ട്, റവ ഫാ ജോയി വയലില്‍ സിഎസ്ടി, റവ ഫാ ഫ്രാന്‍സിസ് കോലന്‍ഞ്ചേരി വിസി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും പ്രാര്‍ത്ഥനയും കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ സര്‍ട്ടിഫിക്കേറ്റും മൊമന്റോയും നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും സ്വാദിഷ്ഠമായ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

അന്നേദിവസം ഉച്ചകഴിഞ്ഞ് അഞ്ച് മണിയ്ക്ക് 1 മുതല്‍ 11 വരെ ക്ലാസുകളിലായി 312 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളുകളില്‍ ഒന്നായ സെന്റ് തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ബ്രിസ്‌റ്റോളിലെ ഫില്‍റ്റണ്‍ കമ്യൂണിറ്റി ഹാളില്‍ അരങ്ങേറും.

ജൂലൈ 14ാം തിയതി ഞായറാഴ്ച രാവിലെ 7.30 ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ നേടാനായി തിരുസ്വരൂപം വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും.

ധീര പ്രേഷിക ചൈതന്യത്തില്‍ പങ്കാളികളാകാനും നമ്മുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം കൃതജ്ഞതാപൂര്‍വ്വം പ്രഘോഷിക്കുവാനും ദൈവമക്കളുടെ സ്‌നേഹ കൂട്ടായ്മയില്‍ സന്തോഷത്തോടെ പങ്കുചേരുവാനും എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയും കമ്മറ്റി അംഗങ്ങളും ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ചെന്നേലില്‍ എല്ലാവരും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വാർത്ത അയച്ചത് S. Leenamary




കൂടുതല്‍വാര്‍ത്തകള്‍.