Breaking Now

കാമുകിയോട് സഹപാഠി സംസാരിക്കുന്നത് ഇഷ്ടപ്പെട്ടില്ല; പേനാക്കത്തി കൊണ്ട് സുഹൃത്തിന്റെ തലയറുത്തു; സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കി കോടതി

തനിക്ക് ചിലരെയൊക്കെ കൊല്ലാന്‍ തോന്നാറുണ്ടെന്ന് മാത്യു ഒരു കാമുകിയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു സുഹൃത്തിനെ കൊലക്കത്തിക്ക് ഇരയാക്കിയത്.

സഹവിദ്യാര്‍ത്ഥിയോട് അസൂയ മൂത്ത് തലയറുത്തും, വെട്ടിയും കൊലപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സംഭവസമയത്ത് 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മാത്യൂ ബോര്‍ഗസാണ് 16കാരനായ സുഹൃത്ത് മാനുവല്‍ വിലോറിയ പോളിനോയെ കൊലപ്പെടുത്തി മൃതശരീരം വികൃതമാക്കിയത്. ഇയാളുടെ കാമുകയോട് സംസാരിച്ചെന്ന കുറ്റത്തിനായിരുന്നു ക്രൂരത. 

2016 ഡിസംബറില്‍ മസാച്ചുസെറ്റ്‌സിലെ മെറിമാക്ക് തടാകത്തിന്റെ കരയിലാണ് ഒരു സ്ത്രീ നായയുമായി നടക്കവെ ലീയുടെ മൃതദേഹം കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ മാത്യൂവിന് ബാക്കിയുള്ള ജീവിതം ജയിലില്‍ കഴിയേണ്ടി വന്നത് അര്‍ഹിക്കുന്ന ശിക്ഷയാണെന്ന് കൊല്ലപ്പെട്ട ലീയുടെ അമ്മ പ്രതികരിച്ചു. ഇതുവഴി ഇതുപോലൊരു അപകടകാരി പൊതുനിരത്തില്‍ നിന്നും അകന്നുനില്‍ക്കും. ഇനിയൊരാളുടെ ജീവനെടുക്കാന്‍ അവന് അവസരം ഉണ്ടാകരുത്, അമ്മ റഞ്ഞു. 

അതേസമയം തടവുശിക്ഷയ്ക്ക് മിനിമം കാലാവധി വെയ്ക്കണമെന്ന ആവശ്യം ജഡ്ജ് ഹെലെന്‍ നിരാകരിച്ചു. ഇതോടെ പരോളില്‍ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ അവസരം ലഭിക്കും. പ്രായക്കുറവ് മാനിച്ചാണ് ഈ ഇളവ്. തനിക്ക് ചിലരെയൊക്കെ കൊല്ലാന്‍ തോന്നാറുണ്ടെന്ന് മാത്യു ഒരു കാമുകിയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു സുഹൃത്തിനെ കൊലക്കത്തിക്ക് ഇരയാക്കിയത്. 

കഞ്ചാവ് വലിക്കാനായി ലീയെ പുഴക്കരയിലേക്ക് മാത്യു കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഇയാള്‍ കൃത്യം നടപ്പാക്കിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മാത്യു സുഹൃത്തിന്റെ തല വെട്ടിയെടുത്തതെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു. വിധി പ്രഖ്യാപിക്കുമ്പോള്‍ കുറ്റവാളി നിശബ്ദനായി കോടതി മുറിയില്‍ നി്ന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.