Breaking Now

നയാഗ്ര വെള്ളച്ചാട്ടത്തില്‍ വീണയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി ; മൃതദേഹം തിരഞ്ഞവര്‍ കണ്ടത് പാറയ്ക്ക് മുകളിലിരിക്കുന്ന യുവാവിനെ

ഭാഗ്യവശാല്‍ വെള്ളച്ചാട്ടത്തിന് താഴെ പാറക്കൂട്ടത്തിന് മുകളിലായി ഇയാളെ കണ്ടെത്തി. സാരമായ പരിക്കുകളൊന്നുമില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം സഞ്ചരിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇങ്ങനെയെത്തിയ സഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം വാര്‍ത്തയാകുകയാണ്. നയാഗ്ര കാണാനെത്തിയയാള്‍ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സുരക്ഷാ കവചമൊന്നും ഉണ്ടായിരുന്നില്ല. വെള്ളച്ചാട്ടത്തിലേക്ക് വീണെന്ന് അറിഞ്ഞതോടെ ഏവരും മരണം ഉറപ്പിച്ചു. മൃതദേഹത്തിനായി തിരച്ചില്‍ നടന്നു. മൂടലും കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ പതയും മൂലം തിരിച്ചിലിനിറങ്ങിയവരുടെ കാഴ്ച പോലും മറഞ്ഞു. എങ്കിലും തിരച്ചില്‍ തുടര്‍ന്നു. ഭാഗ്യവശാല്‍ വെള്ളച്ചാട്ടത്തിന് താഴെ പാറക്കൂട്ടത്തിന് മുകളിലായി ഇയാളെ കണ്ടെത്തി. സാരമായ പരിക്കുകളൊന്നുമില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് മനസിലാകുന്നില്ലെന്നാണ് സുരക്ഷാ ജീവനക്കാര്‍ പോലും പറയുന്നത്. 188 അടിയോളം വരുന്ന കൂര്‍ത്ത കല്ലുകളും കുഴിയും വഴുക്കലും നിറഞ്ഞതാഴ്ചയിലേക്കാണ് ഇയാള്‍ പതിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.