Breaking Now

എന്റെ മകളുടെ വിവാഹമോ ? അച്ഛനായ എന്നേയും വിളിക്കണേ ; ഗോസിപ്പുകാരെ ട്രോളി ശ്രദ്ധയുടെ പിതാവ്

ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നുവെന്ന് വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കുറേയായി. പ്രമുഖ ഫോട്ടോഗ്രാഫര്‍ രോഹന്‍ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020ല്‍ വിവാഹം കഴിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ വാര്‍ത്തയോട് ശ്രദ്ധയുടെ അച്ഛന്‍ ശക്തികപൂര്‍ പ്രതികരിച്ചു.

ശരിക്കും ? എന്റെ മകള്‍ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കാന്‍ മറക്കരുത്, എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ. ഞാന്‍ എന്തായാലും വരൂം. ഞാനാണല്ലോ അവളുടെ അച്ഛന്‍. എന്നിട്ടും എനിക്കൊന്നും അറിയില്ല, അതുകൊണ്ടാണ് എന്നേയും അറിയിക്കാന്‍ പറഞ്ഞത്, ശക്തികപൂര്‍ കളിയാക്കി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.