CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 36 Seconds Ago
Breaking Now

വാല്‍സിങ്ങാം തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ 20 നു ഒമ്പത് മണിക്കാരംഭിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് വാല്‍സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. 

പരിശുദ്ധ അമ്മയുടെ സന്നിധേയത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനയും, മാതൃ ഭക്തിയും സ്‌നേഹവും പ്രകടമാക്കുവാനായി മലയാളി മാതൃ ഭക്തര്‍ നീക്കി വെച്ചിരിക്കുന്ന ഈ സുദിനം പൂര്‍ണ്ണമായി മാതൃ സമക്ഷത്തിലായിരിക്കുവാനും പ്രാര്‍ത്ഥനയില്‍ നിറയുവാനും  ഏവരും രാവിലെ തന്നെ എത്തുവാന്‍ ശ്രമിക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് മരിയന്‍ പ്രഘോഷണ പ്രസംഗം പ്രമുഖ ധ്യാന ഗുരുവും, ഡിവൈന്‍ റിട്രീറ് സെന്റര്‍ ഡയറക്ടറുമായ ഫാ. ജോര്‍ജ്ജ് പനക്കല്‍ വീ സി നടത്തും.

മരിയന്‍ പ്രഘോഷണത്തിനു ശേഷം കുട്ടികളെ അടിമ വെക്കുന്നതിനും തുടര്‍ന്ന് ഭക്ഷണത്തിനുള്ള ഇടവേളയുമാണ്. 12:45 നു  മരിയന്‍ ത്യജേര്‍ത്ഥാടനം ആരംഭിക്കും. ഉച്ച കഴിഞ്ഞു 2:45 നു മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ സമൂഹ ബലി അര്‍പ്പിക്കും. വികാരി ജനറാളുമാരായ  ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജിനോ അരീക്കാട്ട് എന്നിവരോടൊപ്പം യു കെ യുടെ വിവിധ ഭാഗങ്ങളിലായി അജപാലന ശുശ്രുഷ നിര്‍വ്വഹിക്കുന്ന സീറോ മലബാര്‍ വൈദികരും സഹകാര്‍മ്മികരാവും. 

മാതൃ ഭക്തര്‍ക്കായിമിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ചൂടന്‍ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ്.    

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനായി  മാതൃ ഭക്തര്‍ ഏവരും ജൂലൈ 20 നു  പ്രാര്‍ത്ഥിച്ചൊരുങ്ങി  തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാനും  മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തില്‍ അച്ചന്‍, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവര്‍ ഏവരെയും  ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES

NORFOLK, LITTLE WALSINGHAM, NR22 6AL 

Appachan kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.