CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 9 Seconds Ago
Breaking Now

വന്നവഴി മറക്കാതെ ഇംഗ്ലീഷ് ടീം; 27 വര്‍ഷത്തിന് ശേഷം എത്തിച്ചതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഇയാന്‍ മോര്‍ഗനും സംഘവും

മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഇസിബി ഓഫീസിലേക്കാണ് തങ്ങളുടെ പോക്കെന്നും മോര്‍ഗന്‍ പറഞ്ഞു.

കളിക്കളത്തില്‍ കാണുന്ന പ്രകടനമികവ് രൂപപ്പെടുത്താന്‍ പിന്നണിയില്‍ എത്ര പേരുടെ അധ്വാനം ഉണ്ടാകുമെന്ന് പലരും ചിന്തിക്കാറില്ല, അത് പരിഗണിക്കാറുമില്ല. എന്നാല്‍ 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ എത്തിയ ഇംഗ്ലണ്ട് അത് മറന്നിട്ടില്ല. ഓസ്‌ട്രേലിയയെ പൊളിച്ചടുക്കി ഫൈനല്‍ പോരാട്ടത്തിന് എത്തുന്ന ഇംഗ്ലണ്ടിന് ഒന്നും അത്ര എളുപ്പമായിരുന്നില്ല. നാല് വര്‍ഷം മുന്‍പ് 2015 ലോകകപ്പില്‍ നിന്നും പുറത്തായപ്പോഴാണ് ഇംഗ്ലീഷ് & വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ടീമിന്റെ പ്രകടനത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ടീമിനെ മാറ്റിയെടുക്കാന്‍ രാവും പകലും യത്‌നിച്ച ഇസിബിയിലെ ബാക്ക്എന്‍ഡ് ജീവനക്കാര്‍ക്ക് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും, സംഘവും ഒരു പ്രത്യേക സമ്മാനം തന്നെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. 'പാക് പരമ്പരയ്ക്ക് മുന്‍പ് ഇസിബി ഓഫീസില്‍ ജീവനക്കാരുമായി ഞാനും, ഹെഡ് കോച്ചും സംസാരിച്ചു. മാര്‍ക്കറ്റിംഗ് പ്രചരണങ്ങള്‍ക്കൊപ്പം, ഒരുമിച്ച് നില്‍ക്കാനും ആ അവസരം വഴിയൊരുക്കി', മോര്‍ഗന്‍ പറഞ്ഞു. 

ടി20യും, ടെസ്റ്റിനും പിന്നിലാണ് 50 ഓവര്‍ ക്രിക്കറ്റിന്റെ നില്‍പ്പ്. എന്നിട്ടും ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരും ചേര്‍ന്ന് സുപ്രധാനമായ ജോലികള്‍ നിര്‍വ്വഹിച്ചു. യുവാക്കളെ സ്വാധീനിക്കുന്ന ഓണ്‍ലൈന്‍ കണ്ടന്റുകള്‍ തയ്യാറാക്കുന്നു. ഞങ്ങളുടെ ക്യാംപെയിന്‍ അവിടെ വെച്ചാണ് ആരംഭിച്ചത്, ക്യാപ്റ്റന്‍ വിശദീകരിച്ചു. മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഇസിബി  ഓഫീസിലേക്കാണ് തങ്ങളുടെ പോക്കെന്നും മോര്‍ഗന്‍ പറഞ്ഞു. 

1992ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് തകര്‍ക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കുമ്മിന്‍സ് പോലും കരുതുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.